Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏകതാ 2018 സ്​പെഷൽ...

'ഏകതാ 2018 സ്​പെഷൽ ഒളിമ്പിക്​സ്'​ ജനുവരി 11 മുതൽ തിരുവനന്തപുരത്ത്​

text_fields
bookmark_border
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'ഏകതാ 2018 സ്പെഷൽ ഒളിമ്പിക്സ്' ജനുവരി 11 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. എൽ.എൻ.സി.പി.ഇ (ലക്ഷ്മിഭായ് നാഷനൽ കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷൻ), ഗ്രീൻഫീൽഡ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 11ന് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റത്തോഡ് ഉദ്ഘാടനം ചെയ്യും. 270 സ്കൂളുകളിൽനിന്ന് 15,000ത്തോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പെങ്കടുക്കും. എട്ട് വയസ്സിന് താഴെയുള്ള ആയിരം കുട്ടികൾ പെങ്കടുക്കുന്നുണ്ട്. വിവിധ ഇനങ്ങളിലായി മൂവായിരത്തോളം മത്സരങ്ങൾ നടക്കും. നഗരസഭയുടെ സഹകരണത്തോടെ ഗ്രീൻ പ്രോേട്ടാക്കോൾ നടപ്പാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. സായി എൽ.എൻ.സി.പി.ഇയും നാഷനൽ ചാരിറ്റബിൾ ട്രസ്റ്റും സ്വസ്തി ഫൗണ്ടേഷനും സംസ്ഥാന കായികമന്ത്രാലയത്തി​െൻറ പിന്തുണയോടെയാണ് 'ഏകതാ 2018' സംഘടിപ്പിക്കുന്നത്. മേളയുടെ ലോഗോ, വെബ്സൈറ്റ് പ്രകാശനം എന്നിവ വെള്ളിയാഴ്ച എൽ.എൻ.സി.പി.ഇയിൽ നടന്നു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി. കിഷോർ മുൻ െഎ.ജി എസ്. ഗോപിനാഥിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. റോയി കണ്ണച്ചിറ, സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ, സ്വസ്തി ജന.സെക്രട്ടറി എബി ജോർജ്, ഫാ. തോമസ് ഫെലിക്സ്, ഡോ. ബാബുമാത്യു, ഡോ. ജോസ്ലെറ്റ് ചാൾസ് എന്നിവർ സന്നിഹിതരായിരുന്നു. കായികമേളയിൽ പെങ്കടുക്കാൻ ട്രെയിൻമാർഗം എത്തുന്നവരെ സഹായിക്കാൻ തിരുവനന്തപുരം റെയിൽേവ സ്റ്റേഷനിൽ പ്രത്യേക കൺട്രോൾ റൂം തുറക്കും. അവരെ എൽ.എൻ.സി.പി.ഇയിൽ എത്തിക്കുന്നതിന് പ്രത്യേക സർവിസ് ഒരുക്കും. ഗ്രീൻഫീൽഡിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഗിന്നസ് ബുക് ഒാഫ് റെക്കോഡ്സ് രേഖപ്പെടുത്തലും മേളയോടനുബന്ധിച്ച് നടക്കും. ബി.ബി.സി ഉൾപ്പെടെ ആറ് അന്തർദേശീയ മാധ്യമങ്ങൾ മേള റിപ്പോർട്ട് ചെയ്യാനായി എത്തുമെന്ന് സംഘാടകർ അറിയിച്ചു. പടം: tvg ektha logo 'ഏകതാ 2018 സ്പെഷൽ ഒളിമ്പിക്സി'​െൻറ ലോഗോ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി. കിഷോർ മുൻ െഎ.ജി എസ്. ഗോപിനാഥിന് കൈമാറി പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story