Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്​ത്ര ഗവേഷണങ്ങളുടെ...

ശാസ്​ത്ര ഗവേഷണങ്ങളുടെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം ^കാനം

text_fields
bookmark_border
ശാസ്ത്ര ഗവേഷണങ്ങളുടെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം -കാനം തിരുവനന്തപുരം: പൊതു പണമുപയോഗിച്ച് നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളുടെ നേട്ടം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്ന്്്് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ പണിമുടക്കത്തി​െൻറ 70-ാം വാര്‍ഷികത്തിൽ ജോയൻറ് കൗൺസിലി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സമര സപ്തതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല യാഥാർഥ്യവും ചരിത്രവും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും കൂട്ടി യോജിപ്പിച്ച് മുന്നേറുന്നതിനുപകരം മിത്തുകള്‍ക്ക് പിറകേ പോകുന്നവരാണ് ഇന്ത്യയെ നയിക്കുന്നത്. ശാസ്ത്ര ഗവേഷണ നേട്ടങ്ങള്‍ മൂലധനശക്തികള്‍ക്ക് പ്രയോജനപ്രദമായി നടപ്പാക്കാനാണ് കേന്ദ്ര ഗവണ്‍മ​െൻറ് ശ്രമിക്കുന്നത്. ഇത് തൊഴിലാളികള്‍ യോജിച്ചുനിന്ന്്് നേരിടണം. അതിന് മാതൃകയാകാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജോയൻറ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ കെ.എന്‍.കെ. നമ്പൂതിരി സപ്തതി പ്രഭാഷണം നടത്തി. എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍, കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്. ബിജു, കേരള യൂനിവേഴ്‌സിറ്റി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡൻറ് എസ്. നജുമുദ്ദീൻ, പി.എസ്.സി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡൻറ് പി.ജി. അനന്തകൃഷ്ണന്‍, കെ.എല്‍. എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി വി. വിനോദ് എന്നിവര്‍ സംസാരിച്ചു. ജോയൻറ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍നായര്‍ സ്വാഗതവും സെക്രട്ടറി പുലിപ്പാറ സന്തോഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story