Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വതന്ത്ര കർഷകസംഘം...

സ്വതന്ത്ര കർഷകസംഘം ജില്ല കൺവെൻഷൻ

text_fields
bookmark_border
കൊല്ലം: സ്വതന്ത്ര കർഷകസംഘം ജില്ല കൺെവൻഷൻ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ സോപാനം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്തിന് സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. 1.30ന് പ്രതിനിധി സമ്മേളനം സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. മമ്മു ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വൈ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തും. 2.30ന് കാർഷിക സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ.എ. യൂനുസ്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. കർഷകരെ മൺവിള സൈനുദ്ദീൻ ആദരിക്കും. വാർത്തസമ്മേളനത്തിൽ എ. ഫസലുദ്ദീൻ, കെ.യു. ബഷീർ, എം. ഹബീബ് മുഹമ്മദ്, ജെ. സുബൈർ, കുന്നിക്കോട് കലാം എന്നിവർ പെങ്കടുത്തു. സ്നേഹപ്രപഞ്ചം വാർഷികപ്രഭാഷണം ഇന്നുമുതൽ കൊല്ലം: എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഇൗമി അൽബുഖാരിയുടെ 12ാമത് 'സ്നേഹപ്രപഞ്ചം' വാർഷിക പ്രഭാഷണം കൊല്ലൂർവിള കൊച്ചുതങ്ങൾ നഗറിൽ ഇന്നുമുതൽ 30വരെ നടക്കും. രാത്രി എട്ടിന് പ്രഭാഷണം ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ബുർദ: വിശുദ്ധപ്രണയത്തി​െൻറ വിസ്മയകാവ്യം' വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഹ്മൂദ്ബിൻ അബ്ദുല്ലാഹിൽ അഹ്സരി സിങ്കപ്പൂർ മുഖ്യാതിഥിയായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ പണ്ഡിതർ പ്രാർഥനക്ക് നേതൃത്വംനൽകും. 24ന് വൈകീട്ട് നാലിന് കുട്ടികളുടെ സംഗമം, 25ന് ഉച്ചക്ക് രണ്ടിന് സുഹ്ബ പഠന ക്യാമ്പ്, 28ന് രാത്രി 11ന് ഇശ്ഖേ ഒൗലിയ, 29ന് സ്പിരിച്വൽ കോൺഫറൻസ്, 30ന് വിദ്യാർഥി സമ്മേളനം സമാപന സമ്മേളനം എന്നിവ നടക്കും. സമാപന സേമ്മളനം ഇബ്റാഹിം മുസ്ലിയാർ ബേക്കൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എസ്.വൈ.എസ് കൊല്ലം സോൺ പ്രസിഡൻറ് കെ.പി. മുഹമ്മദ് ഷഫീഖ് മുസ്ലിയാർ, എസ്.ആർ. ഫൈസൽ, അബ്ദുൽ സമദ്, വൈ. ഷുഹൈബ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story