Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്തിന്...

രാജ്യത്തിന് ഭീഷണിയാകുംവിധം അസമത്വം വർധിക്കുന്നു ^മന്ത്രി

text_fields
bookmark_border
രാജ്യത്തിന് ഭീഷണിയാകുംവിധം അസമത്വം വർധിക്കുന്നു -മന്ത്രി ചവറ: രാജ്യത്തിനും ലോകത്തിനും ഭീഷണിയാകുംവിധം അസമത്വത്തി​െൻറ അളവ് വർധിച്ചിരിക്കുന്നതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഉദയായിൽ നടന്ന കെ.സി. പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. ബൗദ്ധികവും ജീവിതാനുഭവം കൊണ്ടും ഇത് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു. മുതലാളിത്തം എന്നും പ്രതിസന്ധിയെ മറികടക്കാൻ ചൂഷണത്തെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ലോകം തിരിച്ചറിയുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആഴത്തിലുള്ള പഠനത്തിലൂടെയാണ്‌. കെ.സി. പിള്ള ജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കുകയും നൊമ്പരത്തി​െൻറ പക്ഷത്ത് നിലകൊണ്ട വ്യക്തിയുമായിരുന്നെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വോളിബാൾ ഫെസ്റ്റ് ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും ആർ. രാമചന്ദ്രൻ എം.എൽ.എയും പ്രതിഭകളെ ആദരിക്കൽ എൻ. വിജയൻപിള്ള എം.എൽ.എയും നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story