Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നും രണ്ടും ക്ലാസുകൾ ...

ഒന്നും രണ്ടും ക്ലാസുകൾ തിരികെയെത്തിക്കാമെന്ന് -^മന്ത്രി

text_fields
bookmark_border
ഒന്നും രണ്ടും ക്ലാസുകൾ തിരികെയെത്തിക്കാമെന്ന് --മന്ത്രി കൊല്ലം: നീണ്ടകര സർക്കാർ എൽ.പി സ്കൂളി​െൻറ 100ാം വാർഷികത്തിനെത്തിയ മന്ത്രി സി. രവീന്ദ്രനാഥ് ആദ്യം പോയത് വിദ്യാലയ മുത്തശ്ശിയുടെ ക്ലാസ് മുറികളിലേക്കായിരുന്നു. കുരുന്നുകളുമായി സ്നേഹം പങ്കിടുന്നതിനിടെയാണ് തീരെ ചെറിയ കൂട്ടുകാരുടെ അസാന്നിധ്യം അദ്ദേഹത്തി​െൻറ ശ്രദ്ധയിൽപെട്ടത്. സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളില്ലെന്നും മൂന്നും നാലും മാത്രമാണുള്ളതെന്നും അധ്യാപകർ അറിയിച്ചതോടെ ക്ലാസുകൾ വീണ്ടും തുടങ്ങാൻ ശ്രമിക്കുമെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്. പൊതു വിദ്യാലയങ്ങളിലേക്ക് മക്കളെ വിടാൻ എല്ലാവരും തയാറാകുന്ന പക്ഷം ഇത്തരം കുറവുകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പോക്സോ നിയമം; മാധ്യമ സെമിനാർ ഇന്ന് കൊല്ലം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമമായ പോക്സോ സംബന്ധിച്ച മാധ്യമ സെമിനാർ വെള്ളിയാഴ്ച കൊല്ലം ഷാ ഇൻറർനാഷനൽ ഹോട്ടലിൽ നടക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംസ്ഥാന ബാലാവകാശ കമീഷ​െൻറയും സാമൂഹിക നീതി വകുപ്പി​െൻറയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഓഖി ദുരിതാശ്വാസം: കാഷ്യൂ കോർപറേഷൻ തൊഴിലാളികൾ നാല് ലക്ഷം നൽകി കൊല്ലം: കശുവണ്ടി വികസന കോർപറേഷനിലെ തൊഴിലാളികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നാല് ലക്ഷം സംഭാവന നൽകി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് ഏറ്റുവാങ്ങി. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കോർപറേഷൻ ബോർഡ് അംഗങ്ങളായ സജി. ഡി. ആനന്ദ്, ജി. ബാബു തുടങ്ങിയവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story