Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് ഒാഫിസിൽ റഫറൻസ് ലൈബ്രറി തുറന്നു

text_fields
bookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്ത് ഒാഫിസിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച റഫറൻസ് ലൈബ്രറി മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹിത്യ ശാസ്ത്ര പൊതു വിജ്ഞാന മേഖലകളിലായി ആയിരക്കണക്കിന് റഫറൻസ് ഗ്രന്ഥങ്ങളാണ് ലൈബ്രറിയുടെ ശേഖരത്തിലുള്ളത്. വിവിധ ആവശ്യങ്ങൾക്കായി ജില്ല പഞ്ചായത്തിലെത്തുന്നവർക്കും ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്താം. ഭരണപരവും സാങ്കേതികവുമായ പുസ്തകങ്ങളുമുണ്ട്. ജില്ല പഞ്ചായത്ത് ഓഫിസിനോട് ചേർന്നാണ് പൂർണമായും ഡിജിറ്റലൈസ് ചെയ്ത ലൈബ്രറിയുടെ പ്രവർത്തനം. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈലജ ബീഗം ആദ്യ പുസ്തകം മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷരാ‍യ ബി.പി. മുരളി, ഗീത രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് ആർ. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ വി. വിജു മോഹൻ, എസ്.എം. റാസി, വി.ആർ. രമ കുമാരി, ഉഷകുമാരി, എസ്. രാധാദേവി, എം. ജലീൽ, എസ്. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. രഞ്ജിത്ത് സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story