Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടതിയിൽ തലതല്ലി...

കോടതിയിൽ തലതല്ലി മരിക്കുമെന്ന് അനൂപ്ഖാ​െൻറ ഭീഷണി

text_fields
bookmark_border
കൊല്ലം: നെട്ടയം അനൂപ് വധക്കേസിലെ പ്രതി അനൂപ്ഖാൻ വിധികേട്ട ശേഷം കോടതി മുറിയുടെ ഭിത്തിയിൽ തലയിടിച്ച് മരിക്കുമെന്ന് പൊലീസിന് മുന്നിൽ ഭീഷണി മുഴക്കി. സെൻട്രൽ ജയിലിലേക്ക് പോകുന്നതിനാൽ ജില്ല ജയിലിൽനിന്ന് ത​െൻറ വസ്ത്രങ്ങൾ എടുക്കണമെന്ന നിസ്സാരകാര്യം ഉന്നയിച്ചായിരുന്നു ഭീഷണി. കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ ജില്ല ജയലിലേക്ക് കൊണ്ടുപോകാനാകാത്തതിനാൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പോയി വസ്ത്രമെടുത്തുകൊണ്ട് വരികയായിരുന്നു. മറ്റു കൊലപാതങ്ങൾ അടക്കം നിരവധി കേസുകളിൽ അനൂപ് പ്രതിയാണ്. ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടി​െൻറ പശ്ചാത്തലത്തിൽ കനത്തസുരക്ഷയിലാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയത്. ബാർ ജീവനക്കാരനെ കൊന്ന കേസിൽ അ‌ഞ്ച് കൊല്ലം കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. മോഷണക്കേസിൽ ഇനി രണ്ട് വർഷത്തെ തടവും കൂടിയുണ്ട്. പുതിയ 25 വർഷത്തെ കഠിനതടവ് കൂടിയാകുമ്പോൾ ഇനി മുപ്പത്തിരണ്ട് വർഷം അനൂപ് ഖാൻ ജയിൽവാസം അനുഭവിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story