Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്ത് പുതിയ 522 ...

സംസ്​ഥാനത്ത് പുതിയ 522 സ്​കൂൾ കെട്ടിടങ്ങൾ ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
സംസ്ഥാനത്ത് പുതിയ 522 സ്കൂൾ കെട്ടിടങ്ങൾ -മന്ത്രി സി. രവീന്ദ്രനാഥ് കൊല്ലം: പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ വരുന്ന സാഹചര്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ പാകത്തിലുള്ള 522 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൊല്ലം അയ്യൻകോയിക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി സ്മാരക മന്ദിരം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളിൽനിന്ന് സ്വകാര്യസ്ഥാപനങ്ങളിലേക്ക് മാറുമ്പോൾ ഇവിടെ കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെയെത്തുകയാണ്. പാഠ്യവിഷയത്തിന് പുറത്തുള്ള അറിവുകൂടി നേടാൻ പാകത്തിൽ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. എൻ. വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story