Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതപാൽ സ്​റ്റാമ്പിലും...

തപാൽ സ്​റ്റാമ്പിലും തട്ടിപ്പ്​: വാഹന ഉടമകളെ കബളിപ്പിച്ച്​ ഡീലർമാർ; തപാലുരുപ്പടികൾ തിരിച്ചയക്കുന്നു

text_fields
bookmark_border
പാറശ്ശാല: പുതിയ വാഹനത്തി​െൻറ രജിസ്ട്രേഷന് വേണ്ടിയും മാറ്റാവശ്യങ്ങൾക്കുവേണ്ടിയും ഉപയോഗിക്കുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന കവറിൽ ഒട്ടിച്ചിരിക്കുന്നത് ഉപയോഗിച്ച സ്റ്റാമ്പെന്ന് ആരോപണം. ഇക്കാരണത്താൽ പാറശ്ശാല സബ് ആർ.ടി.ഒ ഓഫിസിലേക്ക് ആർ.സി ബുക്കുകളും ലൈസൻസുകളും പോസ്റ്റ് ഒാഫിസിൽനിന്ന് തിരിച്ചയക്കുകയാണ്. പുതിയ വാഹനത്തി​െൻറ രജിസ്‌ട്രേഷൻ കഴിഞ്ഞ് ആർ.സി ബുക്ക് വാഹന ഉടമക്ക് തിരിച്ചയക്കാനും ലൈസൻസ് അയക്കാനും അപേക്ഷയോടൊപ്പം 41 രൂപയുടെ സ്റ്റാമ്പ് പതിച്ച കവർ കൂടി നൽകണം. 21 രൂപയുടെ പുതിയ സ്റ്റാമ്പും 20 രൂപക്ക് ഒരിക്കൽ ഉപയോഗിച്ച സ്റ്റാമ്പുകളാണ് പല കവറിലും പതിച്ചിരിക്കുന്നത്. മതിയായ സ്റ്റാമ്പിെല്ലന്നും ഉപയോഗിച്ച സ്റ്റാമ്പെന്ന് അടയാളപ്പെടുത്തിയും അറുപതോളം ആർ.സി ബുക്കുകൾ ആർ.ടി.ഒ ഓഫിസിൽ തിരിച്ചയച്ചു. തിരികെ ലഭിച്ച മുഴുവൻ ബുക്കുകളും വാഹന കച്ചവടക്കാർ മുഖേന ഓഫിസിൽ ലഭിച്ച അപേക്ഷകളിലാണ്. വാഹനവിൽപന നടത്തുമ്പോൾതന്നെ രജിസ്ട്രേഷ​െൻറ പേരിൽ 1000 മുതൽ 1500 രൂപവരെ ഉപഭോക്താവിൽനിന്ന് ഇവർ ഇൗടാക്കും. തുടർന്ന് വാഹനത്തി​െൻറ പേപ്പറുകൾ ഉടമകൾക്ക് നൽകാതെ വാഹനവുമായി ആർ.ടി.ഒ ഓഫിസിൽ വരാൻ അറിയിക്കുകയാണ് ചെയ്യുന്നത്. ഉടമകൾ ഓഫിസിൽ വരുമ്പോൾ പേപ്പറുകൾ നൽകുകയും അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷകളിലെ മറ്റു വിവരങ്ങളൊന്നും ഉടമകൾ അറിയാറില്ല. ദിവസവും അമ്പതോളം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇവിടെ നടക്കാറുണ്ട്. തിരക്കുകാരണം ഓഫിസിൽ ജീവനക്കാരും ശ്രദ്ധിക്കാറില്ല. ഇത്തരം കവറുകളിലെ ബുക്കുകളാണ് തിരികെ ആർ.ടി.ഒ ഓഫിസിൽ നൽകുന്നത്. ഇതുകാരണം ഇരട്ടി ജോലിയാണ് ഇപ്പോൾ ആർ.ടി.ഒ അധികൃതർക്ക്. അപേക്ഷയിലുള്ള ഫോൺ നമ്പറിൽ ഉടമയെ വിളിച്ചുവരുത്തി ആർ.സി ബുക്ക് കൈപ്പറ്റുന്നു എന്ന് എഴുതിവാങ്ങി നൽകുകയാണ് ചെയ്യുന്നത്. വാഹന ഉടമകൾക്കും ഇതിലേക്കുവേണ്ടി ഒരു ദിവസം ജോലി ഒഴിവാക്കി വരേണ്ടിവരുന്നതിനാൽ ഏറെ ബുദ്ധിമുട്ടാണ്. ഫോട്ടോ ഉപയോഗിച്ച സ്റ്റാമ്പ് പതിച്ച കവർ
Show Full Article
TAGS:LOCAL NEWS 
Next Story