Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്രീയ വിദ്യാലയ...

കേന്ദ്രീയ വിദ്യാലയ അവാർഡുകൾ വിതരണംചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: വിവിധ അവാർഡ് നേടിയ കേന്ദ്രീയ വിദ്യാലയ അധ്യാപകരെയും അനധ്യാപകരെയും കെ.വി സംഘതൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. വിവിധ അവാർഡുകളും വിതരണംചെയ്തു. ഹരിത വിദ്യാലയ അവാർഡുകൾ പാങ്ങോട്, ഒറ്റപ്പാലം, പാലക്കാട് ഒന്ന് കേന്ദ്രീയ വിദ്യാലയങ്ങൾക്ക് സമ്മാനിച്ചു. ഒറ്റപ്പാലം, പാങ്ങോട്, െഎ.എൻ.എസ് ദ്രോണാചര്യ സ്കൂളുകൾക്കാണ് സ്വച്ഛ വിദ്യാലയ അവാർഡുകൾ. ദേശീയ അവാർഡ് നേടിയ അധ്യാപകർ, അനധ്യാപകർ, സ്കൗണ്ട് ആൻഡ് ഗൈഡ്സ് ബഹുമതികൾ എന്നിവ നേടിയവരെയും ആദരിച്ചു. റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യാഥിയായി. എറണാകുളം മേഖല െഡപ്യൂട്ടി കമീഷണർ എസ്.എം. സലീം അധ്യക്ഷത വഹിച്ചു. അസി. കമീഷണർമാരായ ദീപ്തി നായർ, സി. കരുണാകരൻ എന്നിവർ സംസാരിച്ചു. ഡോ. സിസി റോയ് മാത്യു നന്ദി പറഞ്ഞു. കാപ്ഷൻ file name: KV gnl.jpg കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം അവാർഡ് ദാന യോഗം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു --
Show Full Article
TAGS:LOCAL NEWS 
Next Story