Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷരമുറ്റങ്ങളിലും...

അക്ഷരമുറ്റങ്ങളിലും അവഗണനയുടെ കൂട്ടമണി അറിവിനും അതിരിടുന്ന അധികൃതർ

text_fields
bookmark_border
പ്രതീക്ഷകളുടെ കരതേടി പെരുമാതുറ-2 സാർവത്രികമായ വിദ്യാഭ്യാസത്തി​െൻറ സമഗ്ര നേട്ടങ്ങെളക്കുറിച്ച് വാനോളം പുകഴ്ത്തിപ്പാടുന്നവർ സമയം കിട്ടുേമ്പാൾ പെരുമാതുറയിലേക്ക് ഒന്നുവരണം. അൽപസമയം ഇവിടെ തങ്ങണം. കാര്യങ്ങൾ നേരിട്ടുതന്നെ കണ്ട് മനസ്സിലാക്കണം. എന്തിനേറെ സർക്കാർ കണക്കുകൾ പ്രകാരം തന്നെ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പെരുമാതുറ. സിജി (സ​െൻറർ േഫാർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) ഏഴ് വർഷം മുമ്പ് നടത്തിയ പഠനത്തിൽ പെരുമാതുറയിലെ വിദ്യാഭ്യാസ അരക്ഷിതാവസ്ഥ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ സ്ഥിതിവിശേഷം മറികടക്കാൻ സിജി പത്തോളം നിർദേശങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നതാണ് ദുഃഖസത്യം. 'സിജി'യുടെ പഠനപ്രകാരം പെരുമാതുറയിലെ 14 ശതമാനം വിദ്യാർഥികളും പഠന സംരക്ഷണം ലഭിക്കാത്തവരാണ്. ദേശീയതലത്തിൽ അഞ്ച് ശതമാനം മാത്രം പഠനസംരക്ഷണം ലഭിക്കാത്ത വിദ്യാർഥികളുള്ളപ്പോഴാണ് പെരുമാതുറയിലെ ആശങ്കയുണ്ടാക്കുന്ന ഇൗ കണക്ക്. പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. കുട്ടികളുടെ പഠനവൈകല്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പരിഹാരമായി കൗൺസലിങ് അടക്കമുള്ളവ ശിപാർശ ചെയ്തിരുന്നെങ്കിലും കാര്യങ്ങൾ എങ്ങുെമത്തിയിട്ടില്ല. മുസ്ലിം പിന്നാക്ക മേഖലകളിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സർക്കാർ പ്രഖ്യാപിച്ച മറ്റ് പദ്ധതികളും പെരുമാതുറയിൽ നടപ്പായില്ല. മദ്റസ പഠനത്തോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങൾകൂടി പഠിപ്പിക്കാൻ വർഷങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇൗ പദ്ധതി പെരുമാതുറയിൽ നടപ്പായില്ലെന്ന് നാട്ടുകാർ പറയുന്നു. 15ഒാളം മദ്റസകളാണ് പെരുമാതുറ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവയിലേതെങ്കിലും ഒന്നിൽ പദ്ധതി നടപ്പാക്കിയാൽ പെരുമാതുറയിലെ വിദ്യാഭ്യാസപുരോഗതിക്ക് സഹായകമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പഠനവീടുകൾക്ക് സർക്കാർ താഴിട്ടു, നാട്ടുകാർ തുറന്നു വിദ്യാഭ്യാസ അരക്ഷിതാവസ്ഥയിലുള്ള സ്ഥലങ്ങളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചെപ്പെടുത്തുന്നതിന് രൂപകൽപന ചെയ്ത സർക്കാർ പദ്ധതിയാണ് പഠനവീടുകൾ. 2011ൽ പഠനവീടി​െൻറ ഒരു കേന്ദ്രം പെരുമാതുറയിലും തുറന്നു. രണ്ടുവർഷം തികയും മുെമ്പ പദ്ധതി പൂട്ടിക്കെട്ടി. തീരദേശത്തെ വീടുകളെല്ലാം ഒറ്റമുറി കുടിലുകളാണ്. ഇവിടെ പഠനാന്തരീക്ഷം ലഭ്യമല്ലാത്ത കുട്ടികൾക്ക് പഠനവീട് വലിയൊരാശ്വാസമായിരുന്നു. സർക്കാർ കൈവിട്ട പഠനവീട് പെരുമാതുറ കൂട്ടായ്മയെന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ ഏറ്റെടുത്തു. അങ്ങനെ പഠനവീടി​െൻറ വാതിലുകൾ വീണ്ടും തുറന്നു. പെരുമാതുറയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പെരുമാതുറ കൂട്ടായ്മയ, സ്നേഹതീരം എന്നീ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിസന്ധികളെ വകഞ്ഞുമാറ്റി ഭിന്നതല പഠനകേന്ദ്രം സാധാരണക്കാരായ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതികളെല്ലാം പൂട്ടുന്നതും അവഗണിക്കുന്നതും തുടർക്കഥയാണ്. അതിന് ഉത്തമ ഉദാഹരണമാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഭിന്നതല പഠനകേന്ദ്രമെന്ന ഏകാധ്യാപക സ്ഥാപനം. വിദ്യാഭ്യാസ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന പെരുമാതുറയിൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന കുട്ടികൾ ഏറെയാണ്. ഇത്തരം കുട്ടികളെ കെണ്ടത്തി പഠിപ്പിക്കുന്നതിനാണ് 1999ൽ ഭിന്നതല പഠനകേന്ദ്രം ആരംഭിച്ചത്. പെരുമാതുറയിലും പരിസരത്തുമായി മൂന്ന് പഠനകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് ആരംഭിച്ച ഇത്തരം പല കേന്ദ്രങ്ങളും പൂട്ടിയെങ്കിലും പെരുമാതുറയിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ്. തുടർ സാക്ഷരത കേന്ദ്രങ്ങൾ സ്ഥലംവിട്ടു വിദ്യാഭ്യാസനിലവാരത്തിൽ ഉയർച്ച ലക്ഷ്യമിട്ട് ആരംഭിച്ച സാക്ഷരതാ മിഷ​െൻറ തുടർ സാക്ഷരതാ കേന്ദ്രങ്ങളും പെരുമാതുറ വിട്ടുപോയി. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തി​െൻറ വാടകേപാലും നൽകാത്തതിനെതുടർന്ന് ഉടമ ഒഴിപ്പിക്കുകയായിരുന്നു. 15 വർഷം മുമ്പ് പെരുമാതുറയിൽനിന്ന് പോയ തുടർസാക്ഷരത കേന്ദ്രം ചിറയിൻകീഴ് പഞ്ചായത്തിൽ എവിടെയോ പ്രവർത്തിക്കുന്നതായാണ് വിവരം. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മനസ്സിലാക്കിയായിരുന്നു സാക്ഷരതാ യജ്ഞത്തി​െൻറ രണ്ടാം ഘട്ടത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനത്തിന് പെരുമാതുറ തെരഞ്ഞെടുത്ത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. അഭിമാനച്ചിറകിൽ പെരുമാതുറ ഗവ. എൽ.പി.എസ് പെരുമാതുറയിലെ പൊതുവിദ്യാഭ്യാസ സംരംഭങ്ങളുടെ ചരിത്രത്തിന് ഒന്നേകാൽ നൂറ്റാണ്ടി​െൻറ പഴക്കമുണ്ട്. 1891ൽ ആരംഭിച്ച പെരുമാതുറ ഗവ. എൽ.പി.എസാണ് ഇൗ രംഗത്തെ ആദ്യ ചുവടുവെപ്പ്. ജില്ലയിലെ മികച്ച ഗണിതശാസ്ത്ര ലൈബ്രറി പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. 250ഒാളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമത്തി​െൻറ ഭാഗമായി അഞ്ചാം ക്ലാസിന് അനുമതി നൽകിയിരുന്നു. തുടർന്നുള്ള ക്ലാസുകൾ അനുവദിച്ചുകിട്ടിയില്ല. യു.പി സ്കൂളായി ഉയർത്തുമെന്ന വാഗ്ദാനം അങ്ങനെ നടപ്പാകാതെപോയി. പെരുമാതുറയിലെ വിദ്യാഭ്യാസ പുരോഗമനത്തിനായി നിലെകാള്ളുന്ന മറ്റൊരു സ്കൂളാണ് 1964ൽ മാടൻവിളയിൽ സ്ഥാപിതമായ ഷംസുൽ ഇസ്ലാം യു.പി.എസ്. ഇല്ലായ്മകളിൽനിന്ന് പെരുമാതുറയിലെ കുട്ടികൾ നേട്ടങ്ങൾ ആർജിക്കുന്നതാണ് വർത്തമാനകാല അനുഭവം. സമീപകാലത്ത് വിവിധ വിഷയങ്ങളിൽ ഉന്നത ബിരുദമെടുത്തവരുടെ എണ്ണം വർധിച്ചതോടൊപ്പം നിരവധി റാങ്കുകളും സ്വന്തമാക്കി. എ പ്ലസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയും മേഖലക്ക് തിളക്കമാവുകയാണ്. ശ്യാമളകുമാരി ടീച്ചറെ പെരുമാതുറ മറക്കില്ല പ്രദേശത്തി​െൻറ വിദ്യാഭ്യാസ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത ശ്യാമളകുമാരി ടീച്ചറിനെ ഇന്നും പെരുമാതുറക്കാർ ഒാർക്കുന്നു. 1998-2005 കാലഘട്ടത്തിൽ െപരുമാതുറ എൽ.പി.എസിലെ പ്രധാന അധ്യാപികയായിരുന്നു ഇവർ. 2000ൽ സംസ്ഥാന അവാർഡും 2004ൽ ദേശീയ അവാർഡും നേടിയ ടീച്ചർ 2000 മുതൽ 2004 വരെ മികച്ച അധ്യാപികക്കുള്ള ഗാന്ധിദർശൻ അവാർഡും സ്വന്തമാക്കി. നേട്ടങ്ങളുടെ മുഹൂർത്തങ്ങളിലെല്ലാം ടീച്ചർ ആകെ ആവശ്യെപ്പട്ടത് സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു. ഇതിനായി ടീച്ചറും രക്ഷിതാക്കളും നിരവധി ഒാഫിസുകൾ കയറിയിറങ്ങി. പക്ഷേ ഫലമുണ്ടായില്ല. ദേശീയ അവാർഡ് ജേതാക്കൾക്ക് പെൻഷൻ പ്രായം കഴിഞ്ഞ് മൂന്നുവർഷം കൂടി ഉദ്യോഗത്തിൽ തുടരാമെങ്കിലും ത​െൻറ ആഗ്രഹം നടപ്പാക്കാത്തതിലുള്ള വേദനകാരണം തുടർ അവസരം വേണ്ടെന്നുവെച്ച് ടീച്ചർ പടിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശ്രീരാജ് തോന്നയ്ക്കൽ
Show Full Article
TAGS:LOCAL NEWS 
Next Story