Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുമോദിച്ച് ആലിംഗനം:...

അനുമോദിച്ച് ആലിംഗനം: വിദ്യാർഥികളെ പുറത്താക്കിയതിനെതിരെ എസ്.എഫ്.ഐ മാർച്ച്

text_fields
bookmark_border
പേരൂർക്കട: വിദ്യാർഥിനിയെ അനുമോദിച്ച് സഹപാഠി ആലിംഗനം ചെയ്ത സംഭവത്തെതുടർന്ന് കുട്ടികളെ പുറത്താക്കിയതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. മണ്ണന്തല മുക്കോലയിലെ സ്വകാര്യ സ്കൂളിലേക്കാണ് എസ്.എഫ്.ഐ വ്യാഴാഴ്ച മാര്‍ച്ച് നടത്തിയത്. സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനിയെ അനുമോദിച്ച സംഭവത്തെ സദാചാരവിരുദ്ധമായി പ്രചരിപ്പിക്കുന്നത് വിദ്യാർഥികൾക്കിടയിൽ തെറ്റായ കാഴ്ചപ്പാടുണ്ടാക്കുമെന്നും പുറത്താക്കിയ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജെയ്ക് പറഞ്ഞു. ജില്ല പ്രസിഡൻറ് വിനീഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വിജിലാൽ, അഞ്ചു, ആദർശ് ഖാൻ, മിഥുൻ, ഗോകുൽ എന്നിവർ മാർച്ചിന് നേതൃത്വം നല്‍കി. സ്കൂളില്‍ സംഗീതപരിപാടി അവതരിപ്പിച്ച് പുറത്തിറങ്ങിയ ഹയര്‍സെക്കൻഡറി വിദ്യാര്‍ഥിനിയെ അനുമോദിച്ച് സഹപാഠിയായ ആണ്‍കുട്ടി ആലിംഗനം ചെയ്തതാണ് വിവാദമായത്. തുടർന്ന്, ആൺകുട്ടിയെ ഒരുമാസം സസ്പെൻഡ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. ഇതിനെ ചോദ്യം ചെയ്ത് കുട്ടിയുടെ രക്ഷിതാക്കള്‍ ബാലാവകാശ കമീഷനെ സമീപിക്കുകയും തുടര്‍പഠനത്തിനായി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ ഹൈകോടതിയെ സമീപിച്ചു. സ്കൂളിൽ നടന്ന ആലിംഗനം അച്ചടക്ക ലംഘനമാണെന്ന് മാനേജ്മ​െൻറ് കോടതിയെ അറിയിച്ചു. കേസ് പരിശോധിച്ച ഹൈകോടതി ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ കൈക്കൊണ്ട നടപടി ശരിവെക്കുകയായിരുന്നു. തുടർന്ന്, പ്ലസ് ടു വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കുകയും പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ജനുവരി മൂന്നിന് ആണ്‍കുട്ടിയുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ചക്ക് സ്കൂള്‍ അധികൃതര്‍ തയാറായിട്ടുണ്ട്. ജനുവരി നാലിന് ഇേൻറര്‍ണല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ അന്തിമ ധാരണയിലാകാനാണ് കൂടിക്കാഴ്ച എന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story