Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്മസ് ദിനാഘോഷം...

ക്രിസ്മസ് ദിനാഘോഷം അലങ്കോലപ്പെടുത്താൻ എ.ബി.വി.പി ശ്രമമെന്ന്

text_fields
bookmark_border
പേരൂർക്കട: എം.ജി കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ദിനാഘോഷം അലങ്കോലപ്പെടുത്താൻ എ.ബി.വി.പി ശ്രമിച്ചതായി ആരോപണം. എസ്.എഫ്.ഐ കോളജ് യൂനിറ്റ് കമ്മിറ്റി പ്രിൻസിപ്പലി​െൻറ അനുവാദത്തോടെ കാമ്പസിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളാണ് തര്‍ക്കത്തിലും ഉന്തും തള്ളിലും കലാശിച്ചത്. ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെട്ടത് സംഘര്‍ഷത്തിന് വഴിതെളിച്ചു. കോളജ് അധികൃതർ െപാലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പേരൂർക്കട പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. കോളജിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നിരന്തര ശ്രമമാണ് എ.ബി.വി.പിയുടേതെന്നും എസ്.എഫ്.ഐ നേതൃത്വം പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളജില്‍ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പേരൂർക്കട എസ്.ഐ വി.എം. ശ്രീകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story