Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീന്ദ്രം മാർഗഴി...

ശുചീന്ദ്രം മാർഗഴി ഉത്സവത്തിന് 24ന് കൊടിയേറ്റ്​

text_fields
bookmark_border
നാഗർകോവിൽ: ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിലെ മാർഗഴി (ധനു) ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാവിലെ 7.30നും 8.30നുമിടക്കാണ് കൊടിയേറ്റ്. പത്ത് ദിവസം നടക്കുന്ന ഉത്സവം ജനുവരി രണ്ടിന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവദിനങ്ങളിലെ പ്രധാനചടങ്ങായ മക്കൾ സംഘമം മൂന്നാം ചൊവ്വാഴ്ച രാത്രി 10.30ന് നടക്കും. ശുചീന്ദ്രം തേരോട്ടം ജനുവരി ഒന്ന് രാവിലെ ഒമ്പതിന് തുടങ്ങും. തിരുവാതിര നാളായ പത്താംദിനം പുലർച്ചെ നാലിന് ആരുദ്രാദർശനം. രാത്രി ഒമ്പതിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. എല്ലാഒരുക്കവും പൂർത്തിയായതായി കന്യാകുമാരി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story