Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMUST ജ​റൂ​സ​ലം:...

MUST ജ​റൂ​സ​ലം: യു.എസ്​ ​പ്രഖ്യാപനം തള്ളി യു.എൻ

text_fields
bookmark_border
അമേരിക്കക്കെതിരായ പ്രമേയം പാസായത് 128-9ന് യുനൈറ്റഡ് േനഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടിക്കെതിരെ െഎക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായി. വ്യാഴാഴ്ച ചർച്ചക്കുശേഷം നടന്ന വോെട്ടടുപ്പിൽ 129 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഒമ്പത് രാജ്യങ്ങൾ മാത്രമാണ് അമേരിക്കയെ അനുകൂലിച്ചത്. 35 രാജ്യങ്ങൾ വിട്ടുനിന്നു. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടി നിയമസാധുതയില്ലാത്തതാണെന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ പ്രത്യാഘാതം കനത്തതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയും താക്കീത് നൽകിയിരുന്നെങ്കിലും വിലപ്പോയില്ല. ഡിസംബർ ആറിനാണ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ജറൂസലം വിഷയത്തിൽ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. തുടർന്നാണ് വിഷയം പൊതുസഭയിൽ ചർച്ചചെയ്യണമെന്നും വോട്ടിനിടണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story