Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനൂപ്​ ഖാൻ മറ്റു​...

അനൂപ്​ ഖാൻ മറ്റു​ നിരവധി കേസുകളിൽ പ്രതി

text_fields
bookmark_border
കൊല്ലം: നെട്ടയം അനൂപ് വധക്കേസിലെ പ്രതി അനൂപ് ഖാൻ(29) മറ്റു കൊലപാതകങ്ങളും അക്രമങ്ങളും അടക്കം നിരവധി കേസിലെ പ്രതി. 22ാം വയസ്സിൽ അനൂപ് ഖാൻ മൂന്ന് കൊലപാതക കേസുകളിലാണ് പ്രതിയായത്. 2010 ജൂലൈ എട്ടിന് മിനി ലോറി ഉടമയായ പള്ളിക്കൽ നെട്ടയം മുതിയക്കോണം മേലേവിളവീട്ടിൽ അനൂപിനെ പ്രതികളായ അനൂപ് ഖാൻ, ബിനു, അജയൻ എന്നിവർ ചേർന്ന് െകാലപ്പെടുത്തിയെന്നാണ് കേസ്. ഇൗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2010 നവംബർ 21ന് തെന്മല ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ കുളത്തൂപ്പുഴ സ്വദേശി സജാദിനെ കൊലപ്പെടുത്തിയകേസിലും പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ അനൂപ് ഖാനെ ഇൗ േകസിൽ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ പൊലീസ് ഹൈകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. 2010 ഡിസംബർ 21ന് കൊട്ടാരക്കരയിൽ ബാർഹോട്ടൽ ജീവനക്കാരൻ ഗോപകുമാറിനെ കൊലെപ്പടുത്തിയകേസിലും ഇയാൾ പ്രതിയാണ്. ഇൗ കേസിൽ ജീവപര്യന്തം ശിക്ഷകിട്ടിയതിനെ തുടർന്ന് ഏഴു വർഷമായി ഇയാൾ ജയിലിലാണ്. കൂടാതെ, കൊല്ലം സബ് ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽെവച്ച് വാർഡനെ ആക്രമിച്ച കേസുകൾ, തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേ സഹതടവുകാരനെ മർദിച്ച കേസ്, കോടതിയിൽ ഹാജരാക്കാൻ െകാണ്ടുപോകുേമ്പാൾ െകാല്ലം വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിച്ച കേസ് തുടങ്ങിയവയും അനൂപ് ഖാനെതിരെയുണ്ട്. കൊല്ലം വെസ്റ്റ് സി.െഎ ബിജുവിനെ പ്രതി കോടതി വരാന്തയിൽ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടാതെ, അനൂപ് ഖാൻ എറണാകുളത്തെ മോഷണക്കേസിലും പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story