Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെട്ടി നിറയെ...

പെട്ടി നിറയെ സമ്മാനങ്ങളുമായി അച്ഛനെത്തുമെന്ന പ്രതീക്ഷയിലാണ്​ ഇൗ കുരുന്നുകൾ

text_fields
bookmark_border
കൊല്ലം: നെട്ടയം അനൂപ് വധക്കേസിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് കോടതി വിധി പറയാനിരിക്കുേമ്പാഴും കൊല്ലപ്പെട്ട അനൂപി​െൻറ മക്കളായ ആദിത്യനും അനന്യക്കും(ഏഴ്) അറിയില്ല തങ്ങളുടെ അച്ഛൻ ഒരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് യാത്രയായെന്ന്. ഭാര്യ ശാരിക ഏഴുമാസം ഗർഭിണിയായിരിക്കുേമ്പാഴാണ് അനൂപിന് ദാരുണ അന്ത്യം സംഭവിക്കുന്നത്. ഇരട്ട സഹോദരങ്ങളായ ആദിത്യനും അനന്യയും ഇടക്കിടക്ക് അച്ഛനെ ചോദിക്കും. അമ്മ ശാരികയും മറ്റ് ബന്ധുക്കളും ചേർന്ന് അച്ഛൻ ഗൾഫിലാണെന്നാണ് കുട്ടികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അച്ഛൻ നമ്മളെയൊന്ന് ഫോൺ വിളിക്കുന്നതുപോലുമില്ലല്ലോ അമ്മേ എന്ന് അടുത്ത ചോദ്യം കുട്ടികൾ ചോദിക്കുേമ്പാൾ മാതാവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ. പെട്ടിനിറയെ സമ്മാനങ്ങളുമായി എെന്നങ്കിലും ഞങ്ങളുടെ അച്ഛൻ ഗൾഫിൽ നിന്നുവരുമെന്ന പ്രതീക്ഷയിലാണ് ഇൗ കുരുന്നുകൾ. പഠിക്കാൻ മിടുക്കരായ ഇരുവരും കാട്ടുപുതുശ്ശേരി എസ്.എൻ.വി. യു.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥികളാണ്. സ്കൂളിൽ മറ്റു കുട്ടികളുടെ അച്ഛന്മാർ വരുേമ്പാൾ ഇരുവർക്കും സങ്കടം സഹിക്കാവുന്നതിലപ്പുറമാകും. പിന്നെ വീട്ടിൽ വന്നാൽ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തീവ്രതകൂടും. ശാരികയെ വിവാഹം കഴിച്ച് ഒരുവർഷം തികയുന്ന വേളയിലാണ് കുടുംബത്തി​െൻറ ഏക പ്രതീക്ഷയായ അനൂപ് െകാല്ലപ്പെടുന്നത്. ശാരിക നിലവിൽ പള്ളിക്കൽ പഞ്ചായത്തിലെ എട്ടാം വാർഡിലെ മെംബറാണ്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് നിർധന കുടുംബം ജീവിതം തള്ളിനീക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story