Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right25 സർക്കാർ പ്രൈമറി...

25 സർക്കാർ പ്രൈമറി സ്​കൂളുകളിൽ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി

text_fields
bookmark_border
തിരുവനന്തപുരം: വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാർ. കായിക-യുവജനകാര്യവകുപ്പ് ആദ്യഘട്ടത്തില്‍ 25 ഗവ.പ്രൈമറി സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടങ്ങളിലായി 1.25 കോടിയാണ് ചെലവിടുക. ഓരോ സ്‌കൂളിലും പദ്ധതി നിരീക്ഷിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും രണ്ട് അധ്യപകരെ നിയോഗിക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ജില്ല/ സംസ്ഥാന തലത്തില്‍ മികവ് കാട്ടുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും. കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ഉണ്ടാക്കാനും താൽപര്യമുള്ള കായിക വിനോദങ്ങള്‍ െതരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പ്രഫഷനല്‍ കായിക വിനോദ മേഖലകളിലേക്ക് കുട്ടികളെ പരിചയപ്പെടുത്താനായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായികോപകരണങ്ങള്‍ സജ്ജീകരിക്കും. പ്രത്യേക കായികോപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. ബാസ്‌കറ്റ് ബാള്‍ അറ്റംറ്റര്‍, ഫുട്‌ബാള്‍ ബൗണ്‍സര്‍ എന്നിവയും സജ്ജീകരിക്കും. വിഡിയോ ഗെയിമി​െൻറ സാധ്യതകള്‍ കായിക വിനോദത്തില്‍ ഉള്‍പ്പെടുത്താന്‍ ഗെയിം മോണിറ്റര്‍ സജ്ജീകരിക്കും. ഇലക്‌ട്രോണിക് സെന്‍സറുകളുടെ സഹായത്തോടെ കളിയുടെ മേന്മകൾ വിലയിരുത്തി കായിക വ്യായാമങ്ങളിലേക്കുള്ള പ്രചോദനവും നല്‍കുകയാണ് ഉപകരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story