Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി പെൻഷൻകാർ റോഡ്​ ഉപരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർ ഒന്നടങ്കം റോഡിൽ നിലയുറപ്പിച്ചതോടെ എം.ജി റോഡിൽ മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ പത്തരയോടെയാണ് പെൻഷൻകാർ പ്രകടനമായി സെക്രേട്ടറിയറ്റിനു മുന്നിലെത്തിയത്. റോഡിൽ കിടന്നും ഇരുന്നും മുദ്രാവാക്യങ്ങളുമായി ഇവർ നിലകൊണ്ടതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സമരക്കാരുടെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസും ശ്രമിച്ചില്ല. ഒന്നരയോടെ പ്രവർത്തകർ സമരം അവസാനിപ്പിച്ചതോടെയാണ് തിരക്കേറിയ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ വാഹനം കടത്തിവിട്ടത് പലയിടത്തും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കുടിശ്ശിക വിതരണം െചയ്യുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറ് കെ. േജാൺ അധ്യക്ഷത വഹിച്ചു. തകിടി കൃഷ്ണൻ നായർ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എം. നടരാജൻ ആശാരി, കെ. സതീശൻ, പി.എ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story