Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്​. മ​ാവോജിയുടെ...

ബി.എസ്​. മ​ാവോജിയുടെ നിയമനം നിയമയുദ്ധത്തിലേക്ക്​ നീളും

text_fields
bookmark_border
* ദലിത് സംഘടനകൾ നിയമ നടപടിക്ക് തിരുവനന്തപുരം: ഗോത്ര കമീഷൻ ചെയർമാനായി മുൻ എൻട്രൻസ് കമീഷണർ ബി.എസ്. മാവോജിയെ നിയമിച്ച സർക്കാർ നടപടി നിയമ യുദ്ധത്തിലേക്ക് നീളും. പട്ടികവർഗ വിദ്യാർഥികളുെട മെഡിക്കൽ പ്രവേശന അവസരം നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിൽ ഇദ്ദേഹത്തിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഗോത്ര കമീഷൻ ശിപാർശ ചെയ്തിരിക്കെയാണ് അതേ കമീഷ​െൻറ തലപ്പത്തേക്ക് മാവോജിയെ സർക്കാർ നിയോഗിക്കുന്നത്. ഗോത്ര കമീഷൻ ശിപാർശ ഹൈകോടതിയുടെ പരിഗണനയിലുമാണ്. സർക്കാർ നീക്കത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ദലിത് സംഘടനകൾ. വയനാട്ടിലെ പ്രാക്തന ഗോത്രവർഗത്തിൽപ്പെട്ട കാട്ടുനായ്ക്ക വിഭാഗത്തിൽനിന്ന് ആദ്യമായി എൻട്രസ് പരീക്ഷയിൽ റാങ്കിൽ മുന്നിലെത്തിയ വിദ്യാർഥിയുടെ എം.ബി.ബി.എസ് പ്രവേശനം തടഞ്ഞത് മാവോജിയുടെ ഇടപെടലാണ് എന്നാണ് ആരോപണം. ഗോത്രകമീഷൻ വിഷയത്തിൽ ഇടപെതോടെ, എം.ബി.ബി.എസ് എൻട്രസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പട്ടികാജതി-വർഗ വിദ്യാർഥികളെ അന്വേഷണ കുരുക്കിൽപ്പെടുത്തി പ്രവേശനം തടഞ്ഞത് സംബന്ധിച്ച് നിരവധി പരാതികൾ ഗോത്രകമീഷന് ലഭിച്ചിരുന്നു. എൻട്രൻസിൽ ഉയർന്ന റാങ്ക് ലഭിക്കുന്ന വിദ്യാർഥികളുടെ ജാതിയെസംബന്ധിച്ച് അന്വേഷണത്തിന് കിർത്താഡ്സിെന ഏൽപിക്കുന്നതാണ് വിദ്യാർഥികൾക്ക് കുരുക്കായി മാറുന്നത്. അന്വേഷണത്തിനായി അവർ മൂന്നും നാലും വർഷം ചെലവഴിക്കും. ഇതുവഴി ഡസൻകണക്കിന് പട്ടികജാതി-വർഗ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുകയും ചെയ്യും. സ്വാശ്രയ കോളജ് മാനേജുമ​െൻറുകൾക്കുവേണ്ടിയുള്ള ഒത്തുകളിയാണ് ഇതെന്ന ആരോപണവും ഉയർന്നിരുന്നു. ഗോത്രകമീഷൻ നടത്തിയ പ്രഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. എൻട്രൻസ് ലിസ്റ്റ് പരിശോധിച്ചപ്പോൾ പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയെന്നും കണ്ടെത്തി. തുടർന്നാണ് മാവോജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കമീഷ​െൻറ ചരിത്രത്തിൽ ശക്തമായ ശിപാർശയാണ് മാവോജിക്കെതിരെ ഹൈകോടതിയിൽ നൽകിയത്. കമീഷ​െൻറ ശിപാർശക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചില്ല. എന്നാൽ, മാവോജി കോടതിയെ സമീപിച്ച് വിജിലൻസ് അന്വേഷണത്തിൽ താൽക്കാലിക സ്റ്റേ വാങ്ങി. കേസ് തുടരുകയാണെന്നും ഫൈനൽ ഹിയറിങ് നടന്നിട്ടില്ലെന്നും കമീഷന് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് 'മാധ്യമ'ത്തോട് പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയ മാവോജിയെ അതേ കമീഷൻ​െൻറ ചെയർമാനാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദലിത് സംഘനകൾ ഹൈകോടതിയെ സമീപിക്കും. പീഡനങ്ങൾക്കെതിരെ പട്ടികവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഗോത്രകമീഷൻ. കമീഷ​െൻറ ആദ്യ ചെയർമാർ പി.കെ ശിവാനന്ദനായിരുന്നു. പിന്നീട് റിട്ട. ജില്ല ജഡ്ജിയായ പി.എൻ. വിജയകുമാറിനെയാണ് നിയോഗിച്ചത്. പട്ടിജാതി വിഭാഗങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യുമ്പോൾ നിയമപരമായി ഇടപെടൽ നടത്തുന്നതിന് നിയമരംഗത്ത് പരിചയമുള്ള കമീഷൻ ചെയർമാനാക്കേണ്ടതെന്നാണ് ദലിത് സംഘന നേതാക്കളുടെ അഭിപ്രായം. ആർ. സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story