Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാർട്​ണർ​ കേരള മിഷൻ...

പാർട്​ണർ​ കേരള മിഷൻ അവസാനിപ്പിച്ചു; 150 ഫാർമസിസ്​റ്റുകളുടെ തസ്​തിക സൃഷ്​ടിക്കും

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ വകുപ്പിനു കീഴിൽ 2014-ൽ രൂപവത്കരിച്ച പാർട്ണർ കേരള മിഷ​െൻറ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മിഷൻ രൂപവത്കരിച്ചത്. എന്നാൽ, മിഷന് ഒരു പദ്ധതി പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാനും ആസ്തി-ബാധ്യതകൾ ഇംപാക്ട് കേരള ലിമിറ്റഡിൽ നിക്ഷിപ്തമാക്കാനും തീരുമാനിച്ചത്. ഏറെ കൊട്ടിഗ്ഘോഷിച്ച് സ്ഥാപിച്ച മിഷൻ തേദ്ദശ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഒന്നും പ്രായോഗികമായിരുന്നില്ല. ആർദ്രം മിഷ​െൻറ ഭാഗമായി 150 ഫാർമസിസ്റ്റ് (ഗ്രേഡ് രണ്ട്) തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളിലേക്കാണ് ഇത് അനുവദിച്ചത്. * അഴീക്കൽ തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് നോർത്ത് വില്ലേജിൽ തുറമുഖ വകുപ്പി​െൻറ അധീനതയിലെ ഭൂമിയിൽനിന്ന് മൂന്ന് സ​െൻറ് വീതം അനുവദിക്കും. സാജിത, എ.ഇ. സൗമിനി, യശോദ എന്നിവർക്കാണ് ഭൂമി പതിച്ചു നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story