Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയരാഷ്​ട്രീയത്തിൽ...

ദേശീയരാഷ്​ട്രീയത്തിൽ സി.പി.എം ഇരുട്ടിൽതപ്പുന്നു ^അഡ്വ. ബിന്ദുകൃഷ്ണ

text_fields
bookmark_border
ദേശീയരാഷ്ട്രീയത്തിൽ സി.പി.എം ഇരുട്ടിൽതപ്പുന്നു -അഡ്വ. ബിന്ദുകൃഷ്ണ കൊല്ലം: വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ ഐക്യം അനിവാര്യമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സി.പി.എം ദേശീയ രാഷ്ട്രീയത്തിൽ ഇരുട്ടിൽതപ്പുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കെ.പി.സി.സി വിചാർവിഭാഗ് ജില്ല കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ എടുത്ത രാഷ്ട്രീയ സമീപനം കണ്ടിെല്ലന്ന് നടിക്കുന്ന കേരളത്തിലെ സി.പി.എം നേതൃത്വം കാലത്തിന് മുന്നിൽ കാഴ്ചവസ്തുക്കളാകുകയാണെന്നും അവർ പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡോ. അംബേദ്കർ സാഹിത്യശ്രീ പുരസ്കാരജേതാവായ കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. സാം പനംക്കുന്നേലിന് സ്വീകരണം നൽകി. എസ്. വിപിനചന്ദ്രൻ, ശശി ഉദയഭാനു, ജോൺസൺ മേലതിൽ, സി.പി. ബാബു, െപ്രാഫ. പെട്രീഷ്യാ ജോൺ, ആർ. സുമിത്ര, കലയപുരം മോനച്ചൻ, സാജു നല്ലെപറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story