Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനനി കുടുംബസംഗമവും...

ജനനി കുടുംബസംഗമവും സീതാലയം ശിൽപശാലയും

text_fields
bookmark_border
കൊല്ലം: തേവള്ളി ജില്ല ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം പദ്ധതിയുടെ ഭാഗമായ ജനനി വന്ധ്യതാ നിവാരണ ക്ലിനിക്കിലെ ചികിത്സയിലൂടെ കുട്ടികൾ ജനിച്ച ദമ്പതികളുടെ കുടുംബസംഗമവും ഏകദിന ശിൽപശാലയും 23ന് ആശുപത്രിയിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും. എം. മുകേഷ് എം.എൽ.എ വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു മുഖ്യ പ്രഭാഷണവും ആദരിക്കലും നിർവഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ ഉപഹാര സമർപ്പണ നടത്തും. ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. വി.കെ. പ്രിയദർശിനി പദ്ധതി വിശദീകരിക്കും. സീതാലയത്തി​െൻറ ഭാഗമായി ജനനി വന്ധ്യതാ നിവാരണ ക്ലിനിക്ക് മൂന്ന് വർഷമായി പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയിലൂടെ ഇതുവരെ 40 ദമ്പതികൾക്ക് കുട്ടികൾ ജനിച്ചു. സമ്മേളനത്തെത്തുടർന്ന് നടക്കുന്ന ശിൽപശാലയിൽ സ്ത്രീ സാന്ത്വനം സീതാലയത്തിലൂടെ, വന്ധ്യതാ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ, ലഹരിവിമുക്തി കുടുംബഭദ്രതക്ക് എന്നീ വിഷയങ്ങൾ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story