Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയലിലെ റബർ മരങ്ങൾ...

വയലിലെ റബർ മരങ്ങൾ മുറിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്

text_fields
bookmark_border
ഓയൂർ: അനധികൃതമായി വയലിൽ നട്ടുപിടിപ്പിച്ച റബർ മരങ്ങൾ മുറിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്. പയ്യക്കോട്, മത്യോട് ഏലായിലാണ് ഏക്കർ കണക്കിന് റബർ മരങ്ങൾ നട്ടുപിടിപ്പിട്ടുള്ളത്. മത്യോട് സാലി സദനത്തിൽ ബോബൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബോബൻ നെൽകൃഷി ചെയ്തുവരുന്ന ഒരേക്കറോളം നിലത്തിന് സമീപത്തെ നിലങ്ങളിൽ റബർ െവച്ചുപിടിപ്പിച്ചതോടെ ഇദ്ദേഹത്തിന് നെൽകൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം റബർ നട്ടിട്ടുള്ള സ്ഥലം 2008ൽ തയാറാക്കിയ ഡേറ്റാബാങ്കിൽ നിലങ്ങളാണെന്ന് വ്യക്തമായിരുന്നു. ഇത് രൂപാന്തരപ്പെടുത്തി അനധികൃതമായി റബർമരം നട്ടുപിടിപ്പിച്ചതാണെന്ന് റിേപ്പാർട്ട് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ഹൃദയചികിത്സ സൗകര്യമൊരുങ്ങി *കിഴക്കന്‍മേഖലയിലുള്ളവർക്ക് ഹൃദ്രോഗ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പുനലൂർ: ഹൃദ്രോഗികള്‍ക്ക് ചികിത്സ സംവിധാനം ഒരുക്കി പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ ചുവടുവെപ്പ്. നേരത്തേ തന്നെ ഹൃദ്രോഗ വിഭാഗമൊഴികെയുള്ള മറ്റെല്ലാ ചികിത്സയും ആശുപത്രിയിലുണ്ടായിരുന്നു. ഹൃദ്രോഗ വിഭാഗം തുടക്കത്തില്‍ ഒ.പി ആയിട്ടും പിന്നീട് കിടത്തിചികിത്സ അടക്കമുള്ള പ്രത്യേക വിഭാഗമായിട്ടും ക്രമീകരിക്കാനാണ് പരിപാടി. നിലവില്‍ ഇവിടെയെത്തുന്ന രോഗികളെ വിദഗ്ധചികിത്സക്ക് മെഡിക്കല്‍ കോളജിലേക്കോ ജില്ല ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുകയാണ് പതിവ്. വ്യാഴാഴ്ച മുതലാണ് പുതിയവിഭാഗം പ്രവര്‍ത്തനം ആരംഭിക്കുക. എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് രണ്ട് മുതല്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ വിദഗ്ധര്‍ രോഗികളെ പരിശോധിക്കും. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയുടെയും നഗരസഭയുടെയും തീരുമാനപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. കിഴക്കന്‍മേഖലയിലെ രോഗികള്‍ക്ക് ഹൃദ്രോഗ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. രോഗികള്‍ക്ക് സമ്പൂര്‍ണചികിത്സ ലഭ്യമാക്കുന്നതി​െൻറ ഭാഗമായാണ് പുതിയ ഹൃദ്രോഗ ചികിത്സ ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷ പറഞ്ഞു. ക്രിസ്മസ് പുതുവത്സര സഹകരണ വിപണി ഉദ്ഘാടനം കുളത്തൂപ്പുഴ: ക്രിസ്മസ്, പുതുവത്സര സഹകരണ വിപണി വ്യാഴാഴ്ച രാവിലെ 10ന് കുളത്തൂപ്പൂഴ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസ് ഉദ്ഘാടനം ചെയ്യും. കുളത്തൂപ്പുഴ സർവിസ് സഹകരണബാങ്ക് നീതിസ്റ്റോറിലും ഏഴംകുളം പതിനൊന്നാം ൈമൽ എന്നിവിടങ്ങളിലെ സഹകരണ വിപണി കേന്ദ്രങ്ങളിലും നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും.
Show Full Article
TAGS:LOCAL NEWS 
Next Story