Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലിക്കോട് ജങ്​ഷനിൽ...

പൊലിക്കോട് ജങ്​ഷനിൽ അപകടങ്ങൾ വർധിച്ചിട്ടും നടപടിയില്ല

text_fields
bookmark_border
*പരസ്യ ബോർഡുകൾ റോഡിലേക്കിറക്കി സ്ഥാപിക്കുന്നതും വാഹനങ്ങളിൽ കയറ്റിറക്ക് ജോലികൾ നടത്തുന്നതും അപകടങ്ങൾക്ക് കാരണമാവുന്നു അഞ്ചൽ: എം.സി റോഡിൽ വാളകത്തിന് സമീപം പൊലിക്കോട് ജങ്ഷനിൽ അടിക്കടി റോഡപകടങ്ങൾ ഉണ്ടാകുന്നെതാഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു. കെ.എസ്.ടി.പി റോഡ് പുനർനിർമിച്ചശേഷമാണ് ഇവിടെ അപകടങ്ങൾ വർധിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂട്ടർ യാത്രികനായ ഇടയം സ്വദേശിയാണ് ഒടുവിൽ ഇവിടെ അപകടത്തിൽ മരിച്ചത്. തടിക്കാട് റോഡും അണ്ടൂർ റോഡും സംഗമിക്കുന്ന നാൽക്കവലയാണ് പൊലിക്കോട് ജങ്ഷൻ. എം.സി റോഡിൽ ഇരുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നല്ലവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. എം.സി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാവുന്നത്. രണ്ട് റോഡുകളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാറില്ല. വ്യാപാരസ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ റോഡിലേക്കിറക്കി സ്ഥാപിക്കുന്നതും വാഹനങ്ങളിൽ കയറ്റിറക്ക് ജോലികൾ നടത്തുന്നതും അപകടങ്ങർക്ക് കാരണമാവുന്നുണ്ട്. അപകടം കുറക്കുന്നതി​െൻറ ഭാഗമായി തടിക്കാട് റോഡിലെ ഓട്ടോ സ്റ്റാൻഡ് പുനഃക്രമീകരിക്കുക, എം.സി റോഡിൽ ജങ്ഷന് ഇരുഭാഗത്തും ഹമ്പുകൾ സ്ഥാപിക്കുക, സൈൻ ബോർഡുകളും അപകടസാധ്യത മുന്നറിയിപ്പ് സംവിധാനങ്ങളം സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊതുവെ ഉയരുന്നത്. െറസിഡൻറ്സ് അസോസിയേഷൻ വാർഷികം അഞ്ചൽ: അഗസ്ത്യക്കോട് പ്രതിഭ നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ നാലാമത് വാർഷികം 24ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. കലാമത്സരങ്ങൾ, കുടുംബസംഗമം, അക്ഷരശ്ലോക സദസ്സ്, പൊതുസമ്മേളനം, വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം, സിനിമ- ടി.വി താരങ്ങളുടെ സ്റ്റേജ് ഷോ എന്നിവയാണ് മുഖ്യപരിപാടികൾ. പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. അനുമോദിച്ചു -ചിത്രം - അഞ്ചൽ: സി. കേശവൻ സ്മാരക സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശ്രീകൃഷ്ണ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാർ എസ്. അജിത്കുമാറിനെ അനുമോദിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയിൽ 25 വർഷമായി നടത്തിവരുന്ന സേവനങ്ങൾ പരിഗണിച്ചാണ് അനുമോദനം. സമിതി പ്രസിഡൻറ് അനീഷ് കെ. അയിലറയുടെ അധ്യക്ഷതയിൽ അഞ്ചൽ സ​െൻറ് ജോൺസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്കുട്ടി ഉപഹാരം നൽകി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ, അഞ്ചൽ പ്രസ്ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, അഞ്ചൽ ഗോപൻ, അഞ്ചൽ ജഗദീശൻ, വി. ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story