Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ്രിഡ്​ജിന്​

ഫ്രിഡ്​ജിന്​ തീപിടിച്ചു

text_fields
bookmark_border
പുനലൂര്‍: അടച്ചിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജിന് തീപിടിച്ചെങ്കിലും വന്‍ അപകടം ഒഴിവായി. പുനലൂര്‍ നെല്ലിപ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസി ജോസഫി​െൻറ വീട്ടിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്. ഇൗ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലീഗ് ഹൗസ് ഉദ്ഘാടനം -ചിത്രം - പത്തനാപുരം: മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മറ്റി ഓഫിസ് 'ലീഗ് ഹൗസ്' ഉദ്ഘാടനം ജില്ല പ്രസിഡൻറ് അൻസാറുദ്ദീൻ നിര്‍വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എം.എ. സലാം, ഭാരവാഹികളായ പുന്നല ഇബ്രാഹിംകുട്ടി, ചാത്തനാംകുളം സലീം, വട്ടപ്പാറ നസിമുദീൻ, കെ.യു. ബഷീർ, വരവിള നവാസ്, തോപ്പിൽ ജമാൽ, നൂറുദീൻ, റംലത്ത്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് നസീർ, പച്ചില ഷംസുദീൻ, ഇസ്മയിൽ, കലാം, അനസ് ഹസൻ, ഷിബു, ഷാഹുൽ ഹമീദ്, സലീം, കബീർ, വഹാബ് ഇടത്തറ, ഷിബു, അബ്ബാസ് ഇടത്തറ, ഷിഹാബ്, ഉബൈദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എസ്. ഷാജഹാൻ സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story