Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅലയമൺ വില്ലേജിൽ റീസർവേ ...

അലയമൺ വില്ലേജിൽ റീസർവേ പൂർത്തിയായി

text_fields
bookmark_border
* രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സംവിധാനം അഞ്ചൽ: പുനലൂർ താലൂക്കിലെ അലയമൺ വില്ലേജിലെ 35, 37 ബ്ലോക് നമ്പറുകളിലുള്ള മൂവായിരം ഹെക്ടർ ഭൂപ്രദേശത്തെ റീസർവേ ജോലികൾ പൂർത്തീകരിച്ചു. ആധുനിക സർവേ ഉപകരണങ്ങളുടെ സഹായത്തോടെ ജില്ലയിൽ ആദ്യമായി വേൾഡ് ജിയോഗ്രാഫിക്കൽ സിസ്റ്റം (ഡബ്യു.യു.ജി.എസ്- 84 ) അനുസരിച്ച് റീ സർവേ ജോലികൾ പൂർത്തീകരിച്ച ആദ്യത്തെ വില്ലേജാണ് അലയമൺ. 27 മുതൽ 30 ദിവസത്തേക്ക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കണ്ണങ്കോട് എം.ടി.യു.സി സ്കൂളിൽ പ്രത്യേക സൗകര്യമൊരുക്കും. കൈവശവസ്തുവി​െൻറ പ്രമാണം, കരമൊടുക് രസീത് എന്നിവ സഹിതം പൊതുജനങ്ങൾക്ക് പരിശോധന നടത്താം. റീസർവേയിൽ അപാകതകൾ ബോധ്യപ്പെട്ടാൽ സർവേ അതിരടയാള നിയമം 10-ാം വകുപ്പ് പ്രകാരം പരാതി നൽകാനാവും. നിശ്ചിത പരാതി ഫോറം ക്യാമ്പിൽ നിന്നുതന്നെ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story