Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅട്ടപ്പാടിയില്‍...

അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് അനിവാര്യം ^ചെന്നിത്തല

text_fields
bookmark_border
അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് അനിവാര്യം -ചെന്നിത്തല തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അട്ടപ്പാടിയിലെ പൂതൂര്‍ വില്ലേജിലെ ആദിവാസി ഊരില്‍ കഴിഞ്ഞയാഴ്ച രണ്ട് നവജാതശിശുക്കള്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈവര്‍ഷം 14 നവജാതശിശുക്കളാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ മരിച്ചത്. പോഷകാഹാരക്കുറവും, വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭാവവും, മികച്ച ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാകാത്തതും ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. 2012 മുതല്‍ 63 ഓളം നവജാതശിശു മരണങ്ങള്‍ അട്ടപ്പാടിയിലുണ്ടായി. കഴിഞ്ഞവര്‍ഷം എട്ട് നവജാത ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച മരിച്ച രണ്ട് നവജാതശിശുക്കളും മാസംതികയാതെ ജനിച്ചവരാണ്. രൂക്ഷമായ പോഷകാഹാരക്കുറവും ജനിതവൈകല്യങ്ങളും കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാകാത്തതും കൂടുതല്‍ നവജാതശിശുക്കള്‍ മരിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. അതോടൊപ്പം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന സ്ഥിതിവിശേഷം അട്ടപ്പാടിയില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാറി​െൻറയും ആരോഗ്യവകുപ്പി​െൻറയും അടിയന്തര ഇടപെടല്‍ ഇെല്ലങ്കിൽ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഉടന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഈ മേഖലയിലേക്ക് അയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story