Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടൈറ്റാനിയത്തില്‍...

ടൈറ്റാനിയത്തില്‍ നിയമസഭ സമിതി സന്ദര്‍ശം നടത്തി

text_fields
bookmark_border
വേളി: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നിയമസഭ സമിതി സന്ദര്‍ശം നടത്തി. എം.എല്‍.എമാരായ സി. ദിവാകരന്‍, പി.ടി.എ. റഹീം, സണ്ണി ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് ബുധനാഴ്ച ഉച്ചയോടെ വേളിയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ സന്ദര്‍ശം നടത്തിയത്. ഫാക്ടറിയില്‍ എത്തിയ ഇവര്‍ തൊഴിലാളികളുമായും സംഘടന നേതാക്കളുമായും ചര്‍ച്ച നടത്തി. ഫാക്ടറി കൂടുതല്‍ ലാഭകരമായി മുന്നേറുന്നതിന് സി.എം.ടി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടിയ വൈവിധ്യവത്കരണം, ആധുനികവത്കരണം, ഫാക്ടറി വികസനം എന്നിവ വേഗത്തില്‍ യാഥാർഥ‍്യമാക്കാനുള്ള നടപടി സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് തൊഴിലാളി സംഘടനകള്‍ സമിതിക്കു മുമ്പാകെ ആവശ്യപ്പെട്ടു. ടൈറ്റാനിയത്തിലെ പല പ്ലാൻറുകളുടെയും നവീകരണം നടന്നിട്ട് 43 വര്‍ഷം കഴിഞ്ഞു. 1974-ലാണ് ഇവിടെ അവസാനമായി നവീകരണം നടന്നത്. അതിനുശേഷം പ്ലാൻറുകളുടെ നവീകരണമോ മെച്ചപ്പെടുത്തലുകളോ നടന്നിട്ടില്ല. ഫാക്ടറികളുടെ നിലവാരവും പ്ലാൻറുകളിലെ സാഹചര്യവും ദയനീയമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. പലരും ജീവഭയത്തോടെയാണ് ഇവിടെ ജോലിചെയ്യുന്നത്. 2006-ല്‍ ഉല്‍പന്ന വൈവിധ്യവത്കരണത്തിനും ആധുനീകരണത്തിനും പ്ലാൻറി​െൻറ ശേഷി കൂട്ടാനും ശ്രമം നടന്നിരുന്നു. അഴിമതി ആരോപണങ്ങളില്‍പെട്ട് വിജിലന്‍സ് കേസായതോടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ അവസ്ഥയിലായി. പ്ലാൻറിനായി വാങ്ങിക്കൂട്ടിയ കോടികളുടെ സാധനങ്ങള്‍ ഇപ്പോഴും ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ പല ഭാഗങ്ങളിലായി കിടക്കുന്നു. കാലാനുസൃതങ്ങളായ മാറ്റങ്ങളൊന്നുമില്ലാതെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. വൈവിധ്യവത്കരണം, ആധുനികവത്കരണം, ഫാക്ടറി വികസനം എന്നിവ വേഗത്തിലാക്കിയാല്‍ ഫാക്ടറി കൂടുതല്‍ ലാഭത്തിലേക്ക് മുന്നേറും. രണ്ടു മാസം മുമ്പ് ജലമലിനീകരണ നിവാരണത്തിനുള്ള ന്യൂട്രലൈസേഷന്‍ പ്ലാൻറിലെ നീറ്റുകക്ക കലക്കുന്ന സൈലോ തകർന്ന് ഒരു ജീവനക്കാരന്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് സമിതി അംഗങ്ങള്‍ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story