Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ മാസ്​റ്റർ...

കോർപറേഷൻ മാസ്​റ്റർ പ്ലാൻ -ജനപങ്കാളിത്തത്തോടെ തയാറാക്കും

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷ‍​െൻറ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കാൻ വിവിധ വികസന മേഖലകളിലെ വിദഗ്ധരെയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ സെമിനാർ ജനുവരി രണ്ടാം വാരത്തിൽ സംഘടിപ്പിക്കും. നഗരസഭ കൗൺസിൽ ലോഞ്ചിൽ ചേർന്ന കൗൺസിൽ അംഗങ്ങളുടെയും ആസൂത്രണ സമിതി അംഗങ്ങളുടെയും ടൗൺ ആൻറി കൺട്രി പ്ലാനിങ് വകുപ്പ് ജീവനക്കാരുടെ സംയുക്ത യോഗം തീരുമാനിച്ചു. വിവിധ മേഖലകളിൽ ഗ്രൂപ് ചർച്ചയും േക്രാഡീകരണവും നടത്തും. മാസ്റ്റർ പ്ലാനിനു വേണ്ടിയുള്ള അഭിപ്രായ രൂപവത്കരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് നഗരസഭ രൂപംനൽകി. ഇതിനായി സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ, വാർഡ്തല യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും. കൂടാതെ, വെബ്സൈറ്റ്, മൊബൈൽ ആപ്, ഇ-മെയിൽ, ഫേസ്ബുക്ക് എന്നിവയിലൂടെയും പത്രമാധ്യമങ്ങളെ സഹകരിപ്പിച്ചുകൊണ്ടും അഭിപ്രായശേഖരണം നടത്താനും സ്കൂൾ-കോളജ് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷതവഹിച്ചു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, ആർ. ഗീതാഗോപാൽ, കെ. ശ്രീകുമാർ, എസ്. ഉണ്ണികൃഷ്ണൻ, സഫീറാബീഗം, കൗൺസിലർ, നഗരസഭ സെക്രട്ടറി എ.എസ്. ദീപ, സൂപ്രണ്ടിങ് എൻജിനീയർ ജയചന്ദ്രകുമാർ, സീനിയർ ടൗൺ പ്ലാനർ ജയകുമാർ, റീജനൽ ടൗൺ പ്ലാനർ ജിമ്മിച്ചൻ മാത്യു, നഗരസഭ ആസൂത്രണ സമിതി അംഗങ്ങളായ ഡോ. സി. ഭാസ്കരൻ, എം. നജീബ്, കെ.കെ. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story