Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിനു​ തീവെച്ച സംഭവം: ...

വീടിനു​ തീവെച്ച സംഭവം: ശെൽവരാജും കോൺഗ്രസും പരസ്യമായി മാപ്പുപറയണം ^സി.പി.എം

text_fields
bookmark_border
വീടിനു തീവെച്ച സംഭവം: ശെൽവരാജും കോൺഗ്രസും പരസ്യമായി മാപ്പുപറയണം -സി.പി.എം തിരുവനന്തപുരം: സ്വന്തം വീടിന് തീവെച്ച് സി.പി.എം നേതാക്കളെയും പാർട്ടിയെയും പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ച ആർ. ശെൽവരാജും കോൺഗ്രസും പരസ്യമായി മാപ്പുപറയണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശെൽവരാജി​െൻറ ഹീനകൃത്യം പൊതുസമൂഹത്തിനു മുന്നിൽ ഒരു വർഗവഞ്ചക​െൻറ യഥാർഥ മുഖമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാറി‍​െൻറ കാലത്ത് കോടികൾ കോഴ വാങ്ങി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത് കോൺഗ്രസിൽ ചേർന്ന ഉടനെയാണ് പൊലീസ് സംരക്ഷണത്തിനായി വീടിനോട് ചേർന്ന ട​െൻറ് അടക്കം തീയിട്ടത്. താൽക്കാലികമായി സഹതാപം ഉയർത്താനായെങ്കിലും പൊലീസ് അന്വേഷണത്തിലൂടെ ശെൽവരാജി​െൻറ യഥാർഥ മുഖം പുറത്തുവന്നു. അന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആനാവൂർ നാഗപ്പൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ വീട് ആക്രമിച്ചു എന്നായിരുന്നു കേസ്. യു.ഡി.എഫ് ഭരണകാലത്ത് വീടിന് തീവെച്ചത് ശെൽവരാജ്തന്നെയാണെന്ന് തെളിയിക്കപ്പെടും എന്ന പേടിയിൽ അന്നത്തെ മുഖ്യമന്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമവും നടന്നിരുന്നു. പൊതുരാഷ്ട്രീയം മതിയാക്കി മാപ്പുപറയാൻ ശെൽവരാജും അതിനു പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും തയാറാകണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story