Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംബുലന്‍സ് ഉദ്ഘാടനവും...

ആംബുലന്‍സ് ഉദ്ഘാടനവും പ്രഭാഷണവും ഇന്ന്

text_fields
bookmark_border
കാട്ടാക്കട: ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ 'മാനുഷം' ആംബുലന്‍സ് ഉദ്ഘാടനവും, 'മാനവികതയുടെ രാഷ്ട്രീയ വിചാരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണവും വെള്ളിയാഴ്ച നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാധാരണക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവിസ് ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ സ്ഥാപിച്ച നിക്ഷേപക സമാഹരണ പെട്ടികള്‍ വഴി പണം ശേഖരിച്ചാണ് ആംബുലന്‍സ് വാങ്ങാന്‍ ആവശ്യമായ പണത്തി​െൻറ ഭൂരിഭാഗവും കണ്ടെത്തിയത്. ഇത് കൂടാതെ നിരവധി ഡി.ൈവ.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ വിവാഹ ആഘോഷ ചെലവുകള്‍ ചുരുക്കിയും കുട്ടികളുടെ ജന്മദിന ആഘോഷങ്ങള്‍ ഒഴിവാക്കിയും പണവും സ്വർണവും പദ്ധതിയിലേക്ക് നല്‍കിയിരുന്നു. അതോടൊപ്പം ഫുട്ബാള്‍, ക്രിക്കറ്റ് ടൂര്‍ണമ​െൻറുകള്‍ സംഘടിപ്പിച്ച് അതില്‍ നിന്ന് കിട്ടിയ വരുമാനവും ഉപയോഗപ്പെടുത്തിയിരുന്നു. വൈകീട്ട് കാട്ടാക്കടയില്‍ നടക്കുന്ന പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഐ.ബി. സതീഷ്‌ എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജു, പ്രസിഡൻറ് എ.എ. റഹീം, സി.പി.എം ഏരിയ സെക്രട്ടറി ജി. സ്റ്റീഫന്‍ എന്നിവര്‍ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story