Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാഗവത സപ്താഹയജ്ഞം

ഭാഗവത സപ്താഹയജ്ഞം

text_fields
bookmark_border
കിളിമാനൂർ: ചൂട്ടയിൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ 10ാമത് 24 മുതൽ 31 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ ഭാഗവത പാരായണം, 27ന് രാത്രി മുതൽ വിദ്യാരാജഗോപാലാർച്ചന, 28ന് വൈകീട്ട് ആറിന് ശ്രീകൃഷ്ണാവതാരം ഉണ്ണിയെ കാണൽ, 29ന് രാവിലെ 11ന് ഉണ്ണിയൂട്ട്, വൈകീട്ട് ആറിന് രുഗ്മിണി സ്വയംവരം, 30ന് രാവിലെ 9.30ന് അവൽക്കിഴി സമർപ്പണം, വൈകീട്ട് 6.30ന് സർൈവശ്വര്യപൂജ, 31ന് ഉച്ചക്ക് 12ന് യജ്ഞ സമർപ്പണം, സമൂഹസദ്യ എന്നിവ നടക്കും. സി.പി.ഐ മണ്ഡലം സമ്മേളനം: സെമിനാറുകൾ കിളിമാനൂർ: സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനം 30, 31 ജനുവരി ഒന്ന് തീയതികളിൽ പോങ്ങനാട് എസ്.എൻ ഒാഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 24ന് സെമിനാറുകൾ സംഘടിപ്പിക്കും. രാവിലെ 10ന് കിളിമാനൂർ ആർട്ട് ഗാലറിയിൽ 'തൊഴിലുറപ്പ് പദ്ധതി - വെല്ലുവിളിയും പ്രതിസന്ധിയും' എന്ന വിഷയത്തിലെ സെമിനാർ എൻ.ആർ.ഇ.ജി സംസ്ഥാന ജനറൽ സെക്രട്ടറി അനിമോൻ ഉദ്ഘാടനം ചെയ്യും. ജെ. സുരേഷ് അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് വെള്ളല്ലൂർ ജവഹർ ജങ്ഷനിൽ നടക്കുന്ന 'പരിസ്ഥിതിയുടെ രാഷ്ട്രീയം' എന്ന സെമി നാർ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും. കെ. അനിൽകുമാർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story