Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോസഫിനെ തേടി...

ജോസഫിനെ തേടി ആരുമെത്തിയില്ല

text_fields
bookmark_border
കൊയിലാണ്ടി: മംഗലാപുരത്ത് ഓഖി ദുരന്തത്തിൽ അകപ്പെട്ട ജോസഫിനെ (63) തേടി ആരുമെത്തിയില്ല. തിരുെനൽവേലി സ്വദേശി ജോസഫ് ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടി കടപ്പുറത്തെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇപ്പോൾ സ്റ്റേഷനിലാണ്. തോപ്പുംപടിയിൽനിന്ന് മറ്റ് രണ്ടു പേരോടൊപ്പം മത്സ്യബന്ധനത്തിനു പോയപ്പോൾ അപകടത്തിൽപെടുകയും തുടർന്ന് രക്ഷപ്പെട്ടശേഷം മംഗലാപുരം ആശുപത്രിയിൽ ചികിത്സക്കുശേഷം ട്രെയിനിൽ കൊയിലാണ്ടിയിലെത്തുകയും ചെയ്തെന്നാണ് ഇദ്ദേഹം പറഞ്ഞത്. വേളാങ്കണ്ണി സ്വദേശി പുഷ്കര​െൻറ വള്ളമാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം മേൽവിലാസം വ്യക്തമായി പറയാത്തത് പ്രയാസം സൃഷ്ടിക്കുന്നു. തിരുെനൽവേലി ഉപരിജില്ലയിലെ ശെൽവപിച്ചെയുടെ മകനാണെന്നു മാത്രമേ പറയുന്നുള്ളൂ. നാട്ടിലേക്കു പോകാൻ ഇയാൾ താൽപര്യം കാട്ടുന്നുമില്ല. അധികൃതരെ വിവരമറിയിച്ചു കാത്തിരിക്കുകയാണ് പൊലീസ്.
Show Full Article
TAGS:LOCAL NEWS 
Next Story