Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏഴ് വയസ്സ​ുകാരിയുടെ...

ഏഴ് വയസ്സ​ുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
അഞ്ചൽ: ഏരൂർ പുഞ്ചിരിമുക്കിൽ ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തി രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസി​െൻറ അന്വേഷണം പൂർത്തിയാക്കി. കുറ്റപത്രം കൊല്ലം സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ രാജേഷ് രണ്ട് മാസത്തിലധികമായി ജയിലിലാണ്. കഴിഞ്ഞ ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിെല എേട്ടാടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തശ്ശിക്കരികിൽനിന്ന് കുട്ടിയെ ഏരൂർ ട്യൂഷൻ സ​െൻററിലെത്തിക്കാമെന്ന് പറഞ്ഞ് കുഞ്ഞമ്മയുടെ ഭർത്താവായ രാജേഷ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുളത്തൂപ്പുഴ, ചന്ദനക്കാവ് ചെറുകര എന്ന സ്ഥലത്തെ വനത്തിലെത്തിച്ച് ലൈംഗികാതിക്രമം ചെയ്ത് കൊന്നശേഷം മൃതശരീരം ആർ.പി.എൽ എസ്റ്റേറ്റിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് 70 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 'നല്ല പ്രസംഗം' പ്രകാശനം 23ന് കൊല്ലം: മുതിർന്ന പത്രപ്രവർത്തകനായ വെച്ചൂച്ചിറ മധു രചിച്ച 'നല്ല പ്രസംഗം', 'തെന്മല മുതൽ തസ്രാക്ക് വരെ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. ബാബുപോൾ നിർവഹിക്കും. 23ന് വൈകീട്ട് 3.30ന് കൊല്ലം പ്രസ്ക്ലബിലാണ് പരിപാടി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിക്കും. െഎ.എൻ.എൽ ജില്ല കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്തു കൊല്ലം: ഇന്ത്യൻ നാഷനൽ ലീഗി​െൻറ ജില്ല ആസ്ഥാന മന്ദിരത്തി​െൻറയും മെംബർഷിപ് കാമ്പയി​െൻറയും ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ് നിർവ്വഹിച്ചു. ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഇസ്മായിൽ, കൊച്ചുമുഹമ്മദ്, യു.എ. സലാം, സൈനുദ്ദീൻ ആദിനാട്, കണ്ണാടിയിൽ നസീർ, റസിന നിയാസ്, ഫാദിൽ അമീൻ, ആഷിക്ക് കരുമ്പാലിൽ, ഹുസൈൻ ഹാജി, സുലൈമാൻകുഞ്ഞ് ഏരിയാപുരം, ഗോപാലകൃഷ്ണൻ കുന്നത്തൂർ, സെഞ്ച്വറി നിസാർ, അനീസ് കൊട്ടാരക്കര എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.എം. ഷെരീഫ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story