Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി ഫാക്​ടറികളിൽ...

കശുവണ്ടി ഫാക്​ടറികളിൽ യന്ത്രവത്​കരണം നടപ്പാക്കുന്നത്​ സംബന്ധിച്ച്​ മന്ത്രി നയം വ്യക്തമാക്കണം

text_fields
bookmark_border
കൊല്ലം: കശുവണ്ടി ഫാക്ടറികളിൽ യന്ത്രവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ നയം വ്യക്തമാക്കണമെന്ന് കാഷ്യൂ ഫെഡറേഷൻ വർക്കിങ് പ്രസിഡൻറ് എ.എ. അസീസ്. വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മെക്കനൈസേഷൻ നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ ഡയറക്ടർ ചെയർമാനായി ട്രേഡ് യൂനിയൻ വ്യവസായ പ്രതിനിധികളെ ഉൾപ്പെടുത്തി ഹൈലെവൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇൗ കമ്മിറ്റിയിൽ മേഴ്സിക്കുട്ടിയമ്മയും അംഗമായിരുന്നു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളോട് സി.െഎ.ടി.യു പ്രതിനിധികൾ സഹകരിച്ചില്ല. മെക്കനൈസേഷൻ സാർവത്രികമായി നടപ്പാക്കാൻ ആലോചിച്ചിട്ടുണ്ടോയെന്ന് മന്ത്രി വെളിപ്പെടുത്തണമെന്നും എ.എ. അസീസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story