Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചര കിലോ...

അഞ്ചര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊട്ടാരക്കര: അഞ്ചര കിലോ കഞ്ചാവുമായി മുൻ കഞ്ചാവ് കേസിലെ പ്രതികളെ എക്സൈസ് സംഘം പിടികൂടി. എഴുകോൺ കാരുവേലിൽ വടക്കേക്കര പുത്തൻവീട്ടിൽ പ്രമോദ് (42), നെടുവത്തൂർ ആനക്കോട്ടൂർ അമ്പിളി ഭവനിൽ കച്ചി എന്ന രമണൻ (45) എന്നിവരെയാണ് കൊട്ടാരക്കര എക്സൈസ് സി.ഐ വി. റോബർട്ടി​െൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ കൊട്ടാരക്കരയിൽ ഇറങ്ങിയ ഇവരെ മൈലം ജങ്ഷനിൽ ബസ് ഇറങ്ങവെയാണ് പിടികൂടിയത്. എയർബാഗിൽ പ്രത്യേകമായി മൂന്നര കിലോയുടെയും രണ്ടുകിലോയുടെയും പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 2500 രൂപ കൊടുത്താണ് കഞ്ചാവ് ആന്ധ്രയിൽനിന്ന് വാങ്ങിയത്. ഇരുവരും കഞ്ചാവ് കേസിലെ പ്രതികളാണ്. 2002ൽ പുത്തൂർമുക്കിൽ 52 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ഇവരെ കൊട്ടാരക്കര പൊലീസ് പിടികൂടിയിരുന്നു. 2009ൽ 60 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ കേസിലെ പ്രതിയാണ് പ്രമോദ്. കൂടാതെ, 2010ൽ 12 കിലോ കഞ്ചാവുമായി ആന്ധ്ര പൊലീസും ഇവരെ പിടികൂടിയിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ രണ്ടു ലക്ഷം രൂപ വില വരും. കഴിഞ്ഞ 14ന് മൂന്നുകിലോ കഞ്ചാവുമായി പിടികൂടിയ വെളിയം സ്വദേശി വിശ്വനാഥപിള്ളയിൽനിന്ന് കിട്ടിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആന്ധ്രയിൽനിന്ന് ട്രെയിനുകളും ബസുകളും മാറിമാറി കയറിയാണ് പ്രതികൾ ഇവിടെയെത്തിയത്. എക്സൈസ് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ കെ.എസ്. രാജേഷ്, ഓഫിസർമാരായ ബി. ബാബുസേനൻ, എസ്. പ്രേംനസീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്. ബാബു, ടി.എസ്. അനീഷ്, സജി ജോൺ, ഗിരീഷ് കുമാർ, അനിൽകുമാർ, ബാബുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story