Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക അറബിഭാഷാ ദിനം:...

ലോക അറബിഭാഷാ ദിനം: കൂട്ടുകാർക്ക് തപാലിൽ ആശംസ നേർന്ന് കുരുന്നുകൾ

text_fields
bookmark_border
കരുനാഗപ്പള്ളി: അറബിഭാഷാ ദിനാചരണത്തി​െൻറ ഭാഗമായി കുരുന്നുകൾ കൂട്ടുകാർക്ക് തപാൽ വഴി ആശംസകൾ കൈമാറി. മരുതൂർകുളങ്ങര ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് തപാൽ വഴി ആശംസാ കാർഡുകൾ സ്വന്തം കൈപ്പടയിൽ അറബിഭാഷയിൽ എഴുതി അയച്ചത്. കുരുന്നുകളുടെ കൗതുകമുണർത്തുന്ന ഈ ആശയം വിദ്യാർഥികളുടെ കുഞ്ഞുമനസ്സുകളിൽ ഭാഷയെ അടയാളപ്പെടുത്താൻ സഹായകമാകുമെന്ന് സ്കൂൾ പ്രധാന അധ്യാപിക ഉഷ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്കൂൾ എസ്.എം.സി ചെയർമാൻ റെജിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അറബിക് അധ്യാപകൻ എ. മുഹമ്മദ് സലാഹുദ്ദീൻ, എസ്. വീണ, ഐ. അനീസ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ മത്സരം തുടങ്ങി കരുനാഗപ്പള്ളി: തഴവ ഫുട്ബാൾ ക്ലബും കരുനാഗപ്പള്ളി ജനമൈത്രി പൊലീസും സംയുക്തമായി സംഘടിക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ മത്സരം തുടങ്ങി. തഴവ കുറ്റിപ്പുറം ആൾത്തറമൂട് മൈതാനിയിൽ കരുനാഗപ്പള്ളി അസി. പൊലീസ് കമീഷണർ എസ്. ശിവ പ്രസാദ് ഉദ്ഘാടനം ചെയ്തു. തഴവ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, എൽ. പ്രകാശ് പാപ്പടിയിൽ, അമ്പിളി കുട്ടൻ, ബിജു പഞ്ചജന്യം, ഖലീലുദ്ദീൻ പൂയപ്പള്ളി, ആനി പൊൻ തുടങ്ങിയവർ പങ്കെടുത്തു. മത്സരം 24 വരെ നീളും.
Show Full Article
TAGS:LOCAL NEWS 
Next Story