Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമാണം നിലച്ച 66,000...

നിർമാണം നിലച്ച 66,000 വീടുകൾ മാർച്ചിൽ പൂർത്തീകരിക്കും^ മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
നിർമാണം നിലച്ച 66,000 വീടുകൾ മാർച്ചിൽ പൂർത്തീകരിക്കും- മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: സർക്കാറി​െൻറ സഹായത്തോടെ നിർമാണം ആരംഭിക്കുകയും പിന്നീട് തടസ്സപ്പെടുകയും ചെയ്ത 66,000 വീടുകൾ അടുത്ത മാർച്ചോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. നിർമാണം പാതിവഴിയിൽ നിലച്ച ഇത്തരം വീടുകളാണ് ലൈഫ് പദ്ധതിപ്രകാരം സർക്കാർ ആദ്യം ഏറ്റെടുക്കുന്നത്. ഇതി​െൻറ നടപടികൾ അന്തിമപട്ടികയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പി.എം.എ.വൈ) പ്രകാരം നഗരസഭക്ക് കീഴിലെ 3000 ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിനാവശ്യമായ ഒന്നാം ഗഡുവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 5,90,000 കുടുംബങ്ങളാണ് ഇപ്പോഴും ഭവനരഹിതരായി ഉള്ളത്. ഇതിൽ മൂന്നുലക്ഷത്തോളം പേർ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരാണ്. ഇവർക്കായി ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അർഹതപ്പെട്ടവർ മാത്രമേ ഇത്തരം ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാവൂ. ക്ഷേത്രത്തിലും പള്ളിയിലും പോയതുകൊണ്ടുമാത്രം ഒരാൾ മതവിശ്വാസി ആകില്ല. തനിക്ക് അർഹതപ്പെടാത്തത് വാങ്ങുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദയും മതനിന്ദയുമെന്ന് കേരളീയർ മനസ്സിലാക്കുന്നുവോ അന്നുമാത്രമേ നാട് പുരോഗതിയിലേക്ക് മുന്നേറുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ കേന്ദ്ര സർക്കാറി​െൻറയും സംസ്ഥാന സർക്കാറി​െൻറയും ഒന്നരലക്ഷവും നഗരസഭ‍യുടെയും ഗുണഭോക്താവി‍​െൻറയും 50,000വും അടക്കം നാല് ലക്ഷം രൂപയാണ് വീട് നിർമാണത്തിന് നൽകുന്നത്. സ്വന്തമായി സ്ഥലമുള്ളവർക്കാണ് പദ്ധതിത്തുക വിതരണം ചെയ്തത്. 1300 പേർക്ക് ഓൺലൈൻവഴി 30,000 രൂപ കൈമാറി. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ റിപ്പോർട്ടും അർബൻ ഹൗസിങ് മിഷൻ ഡയറക്ടർ ബിനു ഫ്രാൻസിസ് പദ്ധതി വിശദീകരണവും നടത്തി. കൗൺസിലർമാരായ വഞ്ചിയൂർ പി. ബാബു, ആർ. ഗീതാഗോപാൽ, കെ. ശ്രീകുമാർ, സഫീറാബീഗം, ആർ. സതീഷ്കുമാർ, സിമി ജ്യോതിഷ്, ഡി. അനിൽകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ അഡീഷനൽ സെക്രട്ടറി കെ. ഹരികുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story