Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം മുഹിയുദ്ദീൻ...

വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിയിൽ ഉറൂസിന്​ കൊടിയേറി

text_fields
bookmark_border
വിഴിഞ്ഞം: വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി ദർഗാ ഷെരീഫിൽ ഉറൂസ് മഹാമഹത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. വൈകീട്ട് നാലിന് മുഹിയുദ്ദീൻ പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഹാർബർറോഡ്, ടൗൺഷിപ്, ആഴാകുളം, വിഴിഞ്ഞം വഴി പള്ളി അങ്കണത്തിൽ എത്തിച്ചേർന്നതോടെ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ജമാഅത്ത് പ്രസിഡൻറ് അയ്യൂബ്ഖാൻ നിർവഹിച്ചു. തുടർന്ന് ,പ്രാർഥനക്ക് അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങൾ മലപ്പുറം നേതൃത്വം നൽകി. റാത്തീബ്, ഫരീദ് റഹ്മാനി മലപ്പുറത്തി​െൻറ പ്രഭാഷണം, വിഴിഞ്ഞം സിറാജുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ബുർദ, -ഇശൽ വിരുന്ന് എന്നിവയും നടന്നു. സമാപന ദിവസമായ 30ന് ചീഫ് ഇമാം കെ.കെ. സിറാജുദീൻ ബാഖവിയുടെ നേതൃത്വത്തിൽ ആറിന് മൗലൂദ് പാരായണവും ദുആയും നടക്കും. ശേഷം അന്നദാനത്തോടു കൂടി ഉറൂസ് പരിപാടികൾ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story