Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ ഭൂമിയിൽ...

സർക്കാർ ഭൂമിയിൽ പാറപൊട്ടിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: ഇടുക്കിയിൽ സർക്കാർ ഭൂമിയിൽ പാറപൊട്ടിക്കുന്നതിന് അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്. സ്പെഷൽ റിവ്യൂ കമ്മിറ്റി യോഗമാണ് ഉദ്യോഗസ്ഥരെ സർവിസിൽ പുനഃപ്രവേശിപ്പിക്കാനും കുറ്റകൃത്യം നടന്ന ഇടുക്കി ജില്ലക്ക് പുറത്ത് നിയമനം നൽകാനും ശിപാർശ നൽകിയത്. ഇടുക്കി ജില്ലയിലെ മന്ദാംകണ്ടം വില്ലേജിൽ 2008 മുതൽ 2015 വരെ കാലയളവിൽ വില്ലേജ് ഓഫിസർമാരായിരുന്ന കെ.എസ്. സാബു, ആർ. രാജേഷ്, മേഴ്സിക്കുട്ടി, പി.എ. ഗ്ലാഡ് എന്നിവരെയും ദേവികുളം മുൻ സർവേയറായിരുന്ന ജെ. രതീഷ് കുമാറിനെയുമാണ് സർവിസിൽ തിരിച്ചെടുക്കുന്നത്. സ്വകാര്യ ഭൂമിക്കൊപ്പം സർക്കാർ ഭൂമിയിലെ പാറപൊട്ടിക്കാനും ഇവർ ഒത്താശചെയ്തു എന്നായിരുന്നു പരാതി. അബ്രഹാം അബ്രഹാം, ചാക്കോ മാത്യു എന്നിവരുമായി ഗൂഢാലോചന നടത്തി സർവേ നമ്പർ 219/ 3ൽപെട്ട ഭൂമിയിലെ പാറപൊട്ടിക്കുന്നതിനൊപ്പം സർവേ നമ്പർ 219/ 7ൽപെട്ട സർക്കാർ ഭൂമിയിലെ പാറപൊട്ടിക്കാൻ കൂടി അനുമതി നൽകിയെന്നാണ് കേസ്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യത്തിൽ ഗുരുതര നിയമലംഘനം നടെന്നന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസ് ഡയറക്ടറുടെ ശിപാർശപ്രകാരമാണ് നേരത്തേ ഈ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. വ്യാജ പട്ടയത്തിലൂടെ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്ത വാഗമൺ മുൻ വില്ലേജ് ഓഫിസർ അടക്കമുള്ളവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ നവംബർ 15ന് ചേർന്ന റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഡുചെയ്തവരെ പുനഃപ്രവേശിപ്പിക്കാൻ ശിപാർശ നൽകിയത്. വാഗമൺ വില്ലേജിൽ വ്യാജ ആധാരംചമച്ച് സ്വകാര്യ വ്യക്തിക്ക് സർക്കാർ ഭൂമി പോക്കുവരവ് ചെയ്ത വില്ലേജ് ഓഫിസർമാരെയും ജില്ലക്ക് പുറത്ത് സർവിസിൽ പ്രവേശനം നൽകാൻ ഉത്തരവിറക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story