Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രവളപ്പിലെ...

ക്ഷേത്രവളപ്പിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം

text_fields
bookmark_border
കിളിമാനൂർ: തൊളിക്കുഴി ചിരട്ട ശാസ്താ. എന്നാൽ, മരം മറ്റ് വൃക്ഷങ്ങൾക്കും വൈദ്യുത കമ്പികൾക്കുമിടയിൽ കുരുങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. തിങ്കളാഴ്ച രാത്രിയിലാണ് ക്ഷേത്രനടയിൽ നിന്ന 15 വർഷത്തോളം പഴക്കം ചെന്ന മരം മോഷ്ടാക്കൾ മുറിച്ചത്. ചൊവ്വാഴ്ച രാവിലെ പൂജാരിയാണ് സംഭവം കണ്ടത്. തുടർന്ന്, ക്ഷേത്ര ഭാരവാഹികൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. ഒരുമാസം മുമ്പ് പുതിയകാവിന് സമീപം സ്കൂൾ പ്രഥമാധ്യാപക​െൻറ വീട്ടുമുറ്റത്തുനിന്ന് ചന്ദനമരവും മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story