Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എൻ.ഇ.എഫ്​ ജില്ല...

കെ.എൻ.ഇ.എഫ്​ ജില്ല സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) ജില്ല സമ്മേളനം സി. ദിവാകരൻ എം.എൽ.എയും പ്രതിനിധി സമ്മേളനം മന്ത്രി മാത്യു ടി. തോമസും ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകർ പുരോഗമന വാർത്തകൾക്ക് പിന്നാലെയാണ് സഞ്ചരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. മറ്റ് പല മേഖലയിലുമെന്നപോലെ മാധ്യമരംഗത്തും തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജി. പ്രവീൺ അധ്യക്ഷതവഹിച്ചു. ഒാൾ ഇന്ത്യ ന്യൂസ് പേപ്പർ എപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി വി. ബാലഗോപാൽ, കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി േഗാപൻ നമ്പാട്ട്, വൈസ് പ്രസിഡൻറ് എം.സി. ശിവകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. സുരേഷ്, എസ്.ആർ. അനിൽകുമാർ, കെ. ശ്രീധരൻ, ജി. ഗിരികുമാർ, കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. സുധീഷ് (പ്രസി.), ശരത്, അനൂപ്, എസ്. പ്രദീപ് (വൈ. പ്രസി.), എസ്. ഉദയകുമാർ (സെക്ര.), ടി.ആർ. സന്തോഷ്കുമാർ, ശ്രീകുമാർ (ജോ. സെക്ര.), ജി. പ്രവീൺ (ട്രഷ.), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: എസ്.എസ്. പ്രവീൺ, എ. ഹനീഫ്, ആർ. ബൈജു, എസ്. പ്രകാശൻ, പി. അനിൽകുമാർ, കെ.എസ്. വിജയൻ, എസ്. സുധീഷ്, ജി. ഗിരികുമാർ, ഷെബീർ, പീറ്റർ.
Show Full Article
TAGS:LOCAL NEWS 
Next Story