Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവസന്തോത്സവം:...

വസന്തോത്സവം: മത്സരങ്ങളിൽ പങ്കെടുക്കാനവസരം

text_fields
bookmark_border
തിരുവനന്തപുരം: ലോക കേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതൽ 14 വരെ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനവസരം. പതിനായിരത്തിൽപരം പുഷ്പ സസ്യജാലങ്ങളുടെ പ്രദർശനത്തിലൂടെ കനകക്കുന്നിൽ വസന്തം വിരിയിക്കുന്ന വർണാഭമായ കാഴ്ചകൾക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോൺസായ് ചെടികളുടെ പ്രദർശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകർഷണമാണ്. വ്യക്തികൾ, നഴ്സറികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികൾ കുറഞ്ഞത് അഞ്ചും നഴ്സറികളും സ്ഥാപനങ്ങളും കുറഞ്ഞത് 10 ബോൺസായികളും പ്രത്യേകം നിർദേശിക്കുന്ന പവിലിയനുകളിൽ ജനുവരി അഞ്ചുമുതൽ പ്രദർശിപ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. എൻട്രി ഫോമുകളും വിവരങ്ങളും കനകക്കുന്നിലെ വസന്തോത്സവം ഓഫിസിൽനിന്ന് ലഭിക്കും. വിവരങ്ങൾ www.vasantholsawam.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9447730214,9446122244. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04712360611.
Show Full Article
TAGS:LOCAL NEWS 
Next Story