Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരന്തം: 5255...

ഓഖി ദുരന്തം: 5255 കോടിയുടെ ധനസഹായം വേണമെന്ന്​ തമിഴ്​നാട്​

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഓഖി ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളെ പ്രധാനമന്ത്രി നരേേന്ദ്ര മോദി സന്ദർശിച്ചു. കന്യാകുമാരി തമിഴ്നാട് ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ മത്സ്യത്തൊഴിലാളികൾ പ്രധാനമന്ത്രിയോട് വിവരിച്ചു. കലക്ടർ സജൻസിങ് ആർ. ചവാൻ ദുരന്തത്തെപ്പറ്റി വിവരിച്ചു. ദുരന്തം സംബന്ധിച്ച് നടന്ന അവലോകനയോഗത്തിൽ ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കന്യാകുമാരി ജില്ലക്ക് അടിയന്തരമായി 747 കോടി രൂപയും ദീർഘകാല നിവാരണമായി 5255 കോടി രൂപയും നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയെ ദേശീയ ദുരന്തപ്രദേശമായി പ്രഖ്യാപിക്കുക, ഹെലിപ്പാഡ്, അത്യാധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടെ സഹായങ്ങൾ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ചെന്നൈയിൽ നേരത്തേ ഉണ്ടായ മഴ നാശനഷ്ടം ഉൾപ്പെടെ തമിഴ്നാടിന് ആകെ 9302 കോടിയുടെ ധനസഹായമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ദുരിതബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ച് വിലയിരുത്തിയശേഷം ആവശ്യമായ സഹായം നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15ന് കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് ഗവർണർ, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, കേന്ദ്രമന്ത്രി, ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. ചിത്രം:1) കന്യാകുമാരിയിൽ ഓഖി ദുരന്തബാധിതരെ കാണാൻ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സ്വീകരിക്കുന്നു. ഗവർണർ ബൻവാരിലാൽ പുരോഹിത്, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തുടങ്ങിയവർ സമീം 2) കന്യാകുമാരി െഗസ്റ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്തബാധിതരുടെ പരാതികൾ കേൾക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story