Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലറകള്‍...

കല്ലറകള്‍ പൊളിച്ചുമാറ്റിയതായി പരാതി

text_fields
bookmark_border
കാട്ടാക്കട: ദുരൂഹ സാഹചര്യത്തിൽ മരിച്ച മാതാവി​െൻറയും മക​െൻറയും കല്ലറകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയതായി പരാതി. ബാലരാമപുരം മംഗലത്തുകോണം വാറുവിളാകത്ത് മേക്കേത്തോട്ടത്തുവീട്ടിൽ ഷൈലജകുമാരിയാണ് ഇതുസംബന്ധിച്ച് കാട്ടാക്കട പൊലീസില്‍ പരാതി നൽകിയത്. 2010ൽ ഷൈലജകുമാരിയുടെ മകൾ കാട്ടാക്കട ചൂണ്ടുപലക നാമംകോട് സുഗന്ധി ദർശനത്തിൽ ദീപയെയും മകൻ നിലൈസുഗതനെയും ദുരൂഹസാഹചര്യത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ ഒരേ കയറിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഏറെ വിവാദമായ സംഭവം കഴിഞ്ഞ് ഇരു മൃതദേഹങ്ങളും ചൂണ്ടുപലകയിലെ വീട്ടിന് സമീപത്തായാണ് സംസ്കരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ദീപയുടെ ഭർത്താവ് സുഗത​െൻറയും മാതാവ് സുഗന്ധിയുടെയും പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കേസും നടക്കുകയാണ്. ഇതിനിടയിലാണ് വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരു കല്ലറകൾ പൊളിച്ചുനീക്കുകയും കല്ലറയിലെ മണ്ണുൾപ്പെടെ ലോറിയിൽ മാറ്റുകയും ചെയ്തിരിക്കുന്നതെന്ന് കാട്ടാക്കട സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. ദുരൂഹസാഹചര്യത്തിൽ മരിച്ച ത​െൻറ മകളുടെയും ചെറുമക​െൻറയും കല്ലറകൾ തകർത്ത സംഭവത്തെപ്പറ്റി അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story