Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന സ്​കൂൾ...

സംസ്ഥാന സ്​കൂൾ കലോത്സവം: നീർമാതളം മുഖ്യവേദി

text_fields
bookmark_border
തിരുവനന്തപുരം: ജനുവരി ആറ് മുതൽ 10 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തി​െൻറ വേദികൾക്ക് മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകൾ. മുഖ്യവേദിക്ക് കഥാകരി കമല സുറയ്യയുടെ സ്മരണ ഉയർത്തുന്ന 'നീർമാതളം' എന്നാണ് നാമകരണം നൽകിയത്. വൈകീട്ട് സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദിയുടെ പേര് 'നിശാഗന്ധി' എന്നും പാചകപ്പുരക്ക് തൃശൂരി​െൻറ നെല്ലിനമായ 'പൊന്നാര്യൻ' എന്നും ഭക്ഷണശാലക്ക് 'സർവസുഗന്ധി'യെന്നും പേരിട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. കലോത്സവത്തിൽ ഹരിതനയം (ഗ്രീൻ പ്രോട്ടോക്കോൾ) പാലിക്കുന്നതി​െൻറ ഭാഗമായാണ് വേദികൾക്കും പച്ചപ്പാർന്ന പേരുകൾ നൽകുന്നത്. ഹരിതനയം കമ്മിറ്റി ഒാഫിസി​െൻറ പേര് 'തുളസി' എന്നായിരിക്കും. നീലക്കുറിഞ്ഞി, തേൻവരിക്ക, ചെമ്പരത്തി, നീലോൽപ്പലകം, നീർമരുത്, നന്ത്യാർവട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്ല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് ശേഷിക്കുന്ന 22 വേദികളുടെ പേരുകൾ. മുഖ്യവേദിയായ നീർമാതളത്തിന് പുറമേ, സാംസ്കാരിക പരിപാടികൾ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികൾക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിൻകാട് മൈതാനത്താണ്. വേദികളുടെ പേരിനൊപ്പം അതത് മരങ്ങളുടെയും ചെടികളുടെയും ചിത്രങ്ങളും പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം കേരളത്തിലെ നദികളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story