Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈയേറ്റക്കാരെ...

കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നടപടികളിൽനിന്ന്​ സർക്കാർ പിന്തിരിയണം ^​കോൺഗ്രസ്​

text_fields
bookmark_border
കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണം -കോൺഗ്രസ് തിരുവനന്തപുരം: കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ്. കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡൻറുമാര്‍, പാര്‍ലമ​െൻററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗമാണ് ഇൗ ആവശ്യം ഉന്നയിച്ചത്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെതിരെ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവരുടെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ കവര്‍ച്ചകള്‍ പൊലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നതിനാലാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ക്രമസമാധാന തകർച്ചക്കൊപ്പം വിലക്കയറ്റവും റേഷന്‍മുടങ്ങലും ജനകീയവിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാനും യോഗം തീരുമാനിച്ചു. കേരളത്തിൽ സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഗതികേടാണെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. അഞ്ചുമാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശികയാണ്. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സര്‍വകക്ഷിയോഗ തീരുമാനപ്രകാരം 25 ലക്ഷം രൂപയും ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ജനുവരി 17ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധർണ നടത്തും. ഈ മാസം 29 മുതല്‍ 31 വരെ തീരദേശ ജില്ലകളില്‍ ഡി.സി.സി പ്രസിഡൻറുമാരുടെ നേതൃത്വത്തില്‍ പദയാത്രകളും സംഘടിപ്പിക്കും. മുഴുവൻ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇതിനായി 20 മുതല്‍ ഒരാഴ്ച ഫണ്ട് ശേഖരിക്കും. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതല്‍ അദ്ദേഹത്തി​െൻറ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടുവരെ ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിക്കും. കെ. കരുണാകര​െൻറ 100ാം ജന്മവാര്‍ഷികമായ അടുത്തവര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ജില്ലതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സമാപനസമ്മേളനം തിരുവനന്തപുരത്തായിരിക്കും. കോൺഗ്രസി​െൻറ സ്ഥാപകദിനമായ ഡിസംബർ 28ന് വിവിധ ആഘോഷപരിപാടികൾ നടത്തുമെന്നും ഹസന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story