Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമി...

ഭൂമി കൈയേറ്റങ്ങൾ​െക്കതിരായ സമരം ഏറ്റെടുക്കണമെന്ന്​ സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: കോവളം കൊട്ടാരം കൈമാറ്റത്തിനും ഭൂമി കൈയേറ്റങ്ങൾക്കും എതിരായ സമരങ്ങൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കെ.പി.സി.സി നേതൃയോഗത്തിൽ വി.എം. സുധീരൻ. ബി.െജ.പിയും സി.പി.എമ്മും മുതലാളിമാർെക്കാപ്പമാണ്. ഇടതുസർക്കാർ ജനങ്ങളെ ഭയക്കുകയും വെല്ലുവിളിക്കുകയുമാണ്. ഇൗ സാഹചര്യം മുതെലടുക്കാൻ കോൺഗ്രസ് സംഘടന സംവിധാനം ശക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒാഖി ദുരന്തം വന്നപ്പോൾ ഭരണപക്ഷം നിഷ്ക്രിയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. നേതൃയോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളിൽ മിക്കവരും എത്തിയിരുന്നില്ല. രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡൻറിന് കത്തുനൽകി. പി.സി. ചാക്കോയും യോഗം ചേരണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story