Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വാറി ഉൽപന്നങ്ങളുടെ...

ക്വാറി ഉൽപന്നങ്ങളുടെ അമിതവില അന്വേഷിക്കും ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ക്വാറി ഉൽപന്നങ്ങളുടെ അമിതവില അന്വേഷിക്കും -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരുപറഞ്ഞ് ക്വാറി ഉൽപന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ചത് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. വിഷയം മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു. നിർമാണമേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാറക്കല്ല്, മെറ്റൽ, എം -സാൻഡ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് ജി.എസ്.ടിയുടെ പേരിൽ വിലകൂട്ടിയെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നിർമാണമേഖലയെ പിന്നോട്ടടിപ്പിക്കുന്ന നടപടിയാണ് ക്വാറി ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പായപ്പോൾ വാറ്റ് ഘടനയിൽ ഉണ്ടായിരുന്നതിനെക്കാൾ നികുതി നിരക്ക് കുറയുകയാണ് ഉണ്ടായത്. എന്നിട്ടും വില വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story